സിഎന്‍ ബാലകൃഷ്ണനെയും കുടുക്കാനുറച്ച് വിജിലന്‍സ്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്
തൃശൂര്‍: അഴിമതികാര്‍ക്ക് പിറകെ തന്നെയുണ്ട് വിജിലന്‍സ്. മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസിലാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ബാലകൃഷണനെ കൂടാതെ മുന്‍ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എംഡി റജി ജി നായര്‍ തുടങ്ങിയവരും എതിര്‍കക്ഷികളാണ്. കേസില്‍ ആരെയൊക്കെ പ്രതി ചേര്‍ക്കണമെന്ന കാര്യം ഹര്‍ജിക്കാരന്റെ മൊഴി എടുത്ത ശേഷമേ തീരുമാനിക്കൂ. ഇരുപതിനകം ഹര്‍ജിക്കാരന്റെ മൊഴി എടുക്കും.

അതിനു ശേഷം പ്രതിചേര്‍ക്കപ്പെട്ടവരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കണ്‍സ്യൂമര്‍ഫെഡില്‍ ഇന്‍സെന്റീവ് ഇനത്തില്‍ നടത്തിയ ക്രമക്കേട്, ബോട്ടുകള്‍ വാങ്ങിയതിലെ അഴിമതി, വ്യാജ ബില്ലുകള്‍ ചമയ്ക്കല്‍, കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള വിദേശ മദ്യശാലയില്‍ നിന്നും പണം കൈപ്പറ്റിയ സംഭവം തുടങ്ങിയ ആരോപണങ്ങളിലാണ് നടപടി.












Click it and Unblock the Notifications