മംഗളത്തിന് പണിയുറപ്പായി !ചാനല്‍ മേധാവി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്!!
തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളം ചാനലിനെതിരെ പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മംഗളം ചാനല്‍ മേധാവി ഉള്‍പ്പെടെ 9 പേര്‍ക്ക് എതിരെയാണ് എഫ്‌ഐആര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ഐടി ആക്ട്, ഗൂഢാലോചന, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്്തിരിക്കുന്നത്. മംഗളം ടെലിവിഷന്‍ സിഇഒ ആര്‍ അജിത് കുമാര്‍ അടക്കമുള്ള 9 പേരാണ് പ്രതികള്‍.

ചാനല്‍ അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന് എതിരെ നിരവധി പരാതികളാണ് പോലീസിനും സൈബര്‍ സെല്ലിനും മുഖ്യമന്ത്രിക്കും അടക്കം ലഭിച്ചത്. ചാനലില്‍ അശ്ലീല സംഭാഷണം കൊടുത്തതിനെതിരെ എന്‍സിപിയുടെ യുവജന വിഭാഗം പരാതി നല്‍കിയിരുന്നു.

ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ചുമതല. ഐജി ദിനേശ് കശ്യപ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്പി പ്രതിഷ്, കോട്ടയം എസ്പി എന്‍ രാമചന്ദ്രന്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ് എന്നിവരും സംഘത്തിലുണ്ട്.

പോലീസ് അന്വേഷണത്തിന് പുറമേ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കും. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനാണ് ഫോണ്‍ വിവാദം അന്വേഷിക്കുക. മൂന്ന് മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.












Click it and Unblock the Notifications