പോലീസുകാര്‍ തെളിവ് നശിപ്പിച്ചു? മാവോയിസ്റ്റ് വേട്ടയില്‍ പോലീസുകാര്‍ക്കെതിരെയും എഫ്‌ഐആര്‍
കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.
മലപ്പുറം: പോലീസിനെതിരെ ക്രംബ്രാഞ്ചിന്റെ എഫ്‌ഐആര്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പിഎ പൗരന്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് നേതാക്കളെ വെടിവച്ചു കൊന്ന പോലീസിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സാധൂകരിക്കുന്ന രീതിയിലുള്ള പോസ്‌റ്റോമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നതോടെയാണ് പോലീസിനെതിരെ ജനങ്ങള്‍ തിരിഞ്ഞത്.

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്(60), അജിത(45) എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊന്നത്. മാവോയിസ്റ്റുകളെ വെടിവെച്ച കൊന്നതില്‍ വന്‍ പ്രതിഷേധമായിരുന്നു അരങ്ങേറിയത്.












Click it and Unblock the Notifications