കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറി

Google Oneindia Malayalam News

കോഴിക്കോട്: എംഇഎസിന്റെ ഫണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് വകമാറ്റി എന്ന ആരോപണത്തില്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. വഞ്ചനാകുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എംഇഎസ് കമ്മിറ്റി അംഗം കൂടിയായ എന്‍കെ നവാസ് ആണ് പരാതിക്കാരന്‍.

നടക്കാവ് പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍....

കേസിന് ആസ്പദമായ ഇടപാട്

കേസിന് ആസ്പദമായ ഇടപാട്

2011, 2012 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ ഇടപാട് നടന്നത്. എംഇഎസിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ് പരാതി. മൂന്ന് കോടിയിലധികം രൂപ ടാസ്‌ക് ഡെവലപ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറിയാണ് വിവാദമായത്.

മകന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക്

മകന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക്

2012ല്‍ മകന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 11 ലക്ഷത്തിലധികം രൂപയും എംഇഎസിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഫസല്‍ ഗഫൂര്‍ കൈമാറി എന്ന് പരാതിയില്‍ പറയുന്നു. ഇത്തരം ഫണ്ട് കൈമാറ്റത്തെ കുറിച്ച് സംഘടനയുടെ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തില്ല. കമ്മിറ്റി അംഗങ്ങള്‍ അറിയാതെയാണ് പണം കൈമാറിയത് എന്നാണ് ആരോപണം.

ഹൈക്കോടതിയിലെത്തിയത് ഇങ്ങനെ

ഹൈക്കോടതിയിലെത്തിയത് ഇങ്ങനെ

മൊത്തം കൈമാറിയത് മൂന്നര കോടിയിലധികം രൂപയാണ് എന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ എന്‍കെ നവാസ് നടക്കാവ് പോലീസില്‍ ഇതുസംബന്ധിച്ച് ഫസല്‍ ഗഫൂറിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ നടന്നത്

ഹൈക്കോടതിയില്‍ നടന്നത്

ഫസല്‍ ഗഫൂറിനെതിരേ കേസെടക്കണമെന്ന ഹര്‍ജി ഈ മാസം ആദ്യത്തില്‍ ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് പോലീസിന്റെ പ്രതികരണം തേടുകയാണ് കോടതി ചെയ്തത്. ഇന്ന് പോലീസ് ഹൈക്കോടതിയില്‍ വിശദമായ പ്രതികരണം അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു. ഇന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

രണ്ടു പ്രതികള്‍

രണ്ടു പ്രതികള്‍

ഒന്നാം പ്രതി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറാണ്. രണ്ടാം പ്രതി എംഇഎസ് ജനറല്‍ സെക്രട്ടറി പിഒജെ ലബ്ബയാണ്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷണം തുടങ്ങിയ ശേഷം തീരമാനിക്കും. പരാതിക്കാരന്റെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും മറ്റുള്ളവരെ പ്രതി ചേര്‍ക്കണമോ എന്ന കാര്യം പരിഗണിക്കുക.

പണം തിരിച്ചുനല്‍കി

പണം തിരിച്ചുനല്‍കി

2011ലാണ് എംഇഎസിന്റെ ഫണ്ട് ഫസല്‍ ഗഫൂര്‍ സ്വകാര്യ ആവശ്യത്തിന് വക മാറ്റി എന്ന് ആരോപിച്ചിരിക്കുന്നത്. പിന്നീട് സംഘടനാ തലത്തില്‍ സംഭവം വിവാദമായി. തുടര്‍ന്ന് തന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് വേണ്ടി വകമാറ്റിയ തുക ഫസല്‍ ഗഫൂര്‍ തിരിച്ചു നല്‍കി എന്നാണ് വിവരം. അതേസമയം, മകന്റെ കമ്പനിക്ക് നല്‍കിയ പണം തിരിച്ചുനല്‍കിയിട്ടില്ല.

രണ്ടര വര്‍ഷത്തിന് ശേഷം

രണ്ടര വര്‍ഷത്തിന് ശേഷം

ആദ്യം വക മാറ്റിയ കോടികള്‍ വിവാദമായതിനെ തുടര്‍ന്ന് ഗഡുക്കളായി ഫസല്‍ ഗഫൂര്‍ തിരിച്ചടയ്ക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷമാണ് പൂര്‍ണമായും തുക തിരിച്ചടച്ചത്. അതുവരെ സ്വകാര്യ ആവശ്യത്തിന് സംഘടനയുടെ പണം വിനിയോഗിച്ചു എന്നാണ് പരാതിയില്‍ എടുത്തു പറയുന്നത്. എംഇഎസിന്റെ സ്വത്ത് കുടുംബസ്വത്തായി ഫസല്‍ ഗഫൂര്‍ ഉപയോഗിക്കുന്നു എന്ന് നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പാകിസ്താനിലെ കുഴപ്പങ്ങള്‍ക്ക് കാരണം ഇതാണ്... സൈന്യവും പോലീസും നേര്‍ക്കുനേര്‍... പൊട്ടിത്തെറിപാകിസ്താനിലെ കുഴപ്പങ്ങള്‍ക്ക് കാരണം ഇതാണ്... സൈന്യവും പോലീസും നേര്‍ക്കുനേര്‍... പൊട്ടിത്തെറി

English summary
FIR Registered against MES president Fasal Gafoor; Police says in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X