സുപ്രധാന രേഖകളെല്ലാം സുരക്ഷിതം, കത്തി നശിച്ചത് ഗസ്റ്റ് റൂം ബുക്കിംഗ് രേഖകളെന്ന് അഡി. സെക്രട്ടറി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വകുപ്പിലെ തീപിടിത്തില്‍ സുപ്രധാന രേഖകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി പി ഹണി പറഞ്ഞു. എല്ലാ രേഖകളും സുരക്ഷിതമാണ്. ഗസ്റ്റ് റൂം ബുക്കിംഗിന്റെ ഫയലുകളാണ് കത്തി നശിച്ചിരിക്കുന്നത്. എന്നാല്‍ അവയൊന്നും പൂര്‍ണമായും കത്തി നശിച്ചിട്ടില്ലെന്ന് ഹണി പറഞ്ഞു. ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. മറ്റ് ഉദ്യോഗസ്ഥരെല്ലാം ക്വാറന്റീനിലായിരുന്നു എന്നും ഹണി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍കുമാറും വ്യക്തമാക്കി. ഓഫീസിലെ ഒരു കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്ന് ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചു. ഈ കംപ്യൂട്ടറിന്റെ റാക്കിലുണ്ടായിരുന്ന ഫയലുകളാണ് കത്തിനശിച്ചത്. ഇ-ഫയലിംഗ് സിസ്റ്റം ഉള്ളതിനാല്‍ ഏത് ഫയലുകള്‍ നശിച്ചാലും അവ വീണ്ടെടുക്കാനുമാകും.
ജിഎഎ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നും സെക്രട്ടറിയേറ്റില്‍ എത്തുമ്പോള്‍ പുക നിറഞ്ഞ സ്ഥിതിയായിരുന്നുവെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. ഒട്ടേറെ ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് തീപിടിത്തത്തിന് കാരമായതെന്നാണ് ഫയര്‍ഫോഴ്സിന്‍േയും പ്രാഥമിക നിഗനമം. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫയലുകള്‍ ഉള്‍പ്പെടെ നിരവധി ഫയല്‍ സൂക്ഷിച്ചിട്ടുള്ള പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിച്ചത്.
സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വലിയ പ്രതിഷേധമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വളരെ ആസുത്രിതമായ നീക്കമാണ് നടക്കുന്നതെന്നും തെറ്റായ സമീപനമാണെന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications