കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് ജീവനക്കാര്‍ തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുമെന്ന് ഉറപ്പാണ്, ദുരൂഹതയുണ്ടെന്ന് എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തം ഏറെ ദുരൂഹമാണെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയമുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസും പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നുള്ള ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

mt ramesh

ഇടത് പക്ഷക്കാരായ ജീവനക്കാര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. അതിനാലാണ് മാധ്യമങ്ങള്‍ക്ക് പോലും അവിടേക്ക് പ്രവേശനം നിഷേധിച്ചത്. തീപിടുത്ത നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടി അപലപനീയമാണെന്നും എംടി രമേശ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തം ഏറെ ദുരൂഹമാണ്. തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയമുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസും പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നുള്ള ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണ്. തീപിടുത്തം ഉണ്ടായ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇടത് പക്ഷക്കാരായ ജീവനക്കാര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. അതിനാലാണ് മാധ്യമങ്ങള്‍ക്ക് പോലും അവിടേക്ക് പ്രവേശനം നിഷേധിച്ചത്. തീപിടുത്ത നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടി അപലപനീയമാണ്. പ്രതിപക്ഷത്തെ മര്‍ദ്ദിച്ച് ഒതുക്കിയാലോ ഫയലുകള്‍ തീയിട്ടത് കൊണ്ടോ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധിക്കില്ലെന്ന് പിണറായി വിജയന്‍ മനസിലാക്കണം.

English summary
Fire accident in kerala secretariat; MT Ramesh says there is a mystery in the fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X