കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടേറിയറ്റിന് മുന്നില്‍ ചെന്നിത്തലയുടെ കുത്തിയിരിപ്പ് സമരം, ഞങ്ങള്‍ പിന്നെ നോക്കി നില്‍ക്കണോ!!

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തത്തില്‍ രാഷ്ട്രീയ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്. ഒപ്പം കോണ്‍ഗ്രസിന്റെ നേതാക്കളുമുണ്ടായിരുന്നു. അസാധാരണ സംഭവവികാസങ്ങളാണ് നടന്നത്. ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നായിരുന്നു ചെന്നിത്തല പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറിനേരിട്ട് വന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനും ആവശ്യപ്പെട്ടിരുന്നു.

1

സെക്രട്ടേറിയേറ്റ് ആരുടെയും തറവാട്ട് സ്വത്താണ് കരുതേണ്ടെന്നും, ഈ തീപ്പിടുത്തവും എന്‍ഐഎ അന്വേഷിക്കണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചെന്നിത്തലയ്‌ക്കൊപ്പം, ശിവകുമാര്‍, ശബരീനാഥന്‍, വിടി ബല്‍റാം എന്നിവരുണ്ടായിരുന്നു. പ്രതിഷേധത്തിനൊപ്പം ഇവരെ അകത്തേക്ക് കയറ്റി വിട്ടു. പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. ഫയല്‍ കത്തുമ്പോള്‍ നോക്കി നില്‍ക്കണോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

വൈകീട്ടോടെ സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടുത്തമാണ് ഇപ്പോള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കമ്പ്യൂട്ടറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ചില ഫയലുകള്‍ കത്തിനശിച്ചു. ജിഐഎ പൊളിറ്റിക്കല്‍ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരുന്ന റാക്കിലാണ് തീപ്പിടുത്തമുണ്ടായത്. ബാക്കി ഫയലുകള്‍ സുരക്ഷിതമാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം ഇത് നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിട്ടാണ് കാണുന്നത്.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരും പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ബിശ്വാസ മേത്ത നേരിട്ട് സ്ഥലത്തെത്തി മാധ്യമങ്ങളോട് അടക്കം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തുമെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ഈ തീപ്പിടുത്തം നടന്നത്.

English summary
fire accident: opposition leader ramesh chennithala protest in front of secreteriat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X