എടവണ്ണ പെയിന്റ് ഗോഗൗണിൽ തീപ്പിടുത്തം; നിയന്ത്രണാതീതമെന്ന് റിപോർട്ട്, പൊട്ടിത്തെറിക്ക് സാധ്യത!!
മലപ്പുറം: എണ്ണവണ്ണയിലെ പെയിന്റ് ഗോഡൗണിൽ തീപ്പിടുത്തം. അപകടം സംഭവിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതുവരെ തീ അണയ്ക്കാനായിട്ടില്ല. തീ അണയ്ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള അഗ്നിശമന സംവിധാനങ്ങളടക്കം സ്ഥത്തെത്തിയിട്ടുണ്ട്.
പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. രണ്ട് ലോറികൾ കത്തി നശിച്ചു. അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി 15 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. തീ ഗോഡൗണിൽ പടർന്നുകൊണ്ടിരിക്കുകയാണ്. ഒരു പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന മുന്നറിപ്പുണ്ട്.
ഗോഡൗണില്‍നിന്ന് പുറത്തേക്ക് തീ പടരാതിരിക്കാന്‍ സമീപത്തെ പത്ത് കുടുംബങ്ങളെ വീടുകളില്‍നിന്ന് അഗ്നിശമന സേന ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പെയിന്റുകളും ടര്‍പ്പന്റൈനും നിറച്ച ടാങ്കുകള്‍ പൊട്ടിത്തെറിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ച വലിയ ടാങ്കുകളുണ്ട്. അതുകൊണ്ട് തന്നെ ഇനിയും പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications