കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് തീപ്പിടുത്തം: ആളപായമില്ല
ദില്ലി: കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് തീപ്പിടുത്തം. കോൺഗ്രസ് പാർട്ടി ആസ്ഥാനത്തിന്റെ ഭാഗമായ 26 അക്ബർ റോഡിലെ സേവാദൾ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഡൽഹി ഫയർ സർവീസസ് അറിയിച്ചത്.

"ദില്ലിയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫീസിൽ നിന്ന് രാത്രി 7.10 ഓടെ ഞങ്ങൾക്ക് ഒരു കോൾ ലഭിക്കുകയായിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ ടെറസിലാണ് തീ പടർന്നത്. ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ ഞങ്ങള്‍ രണ്ട് ഫയർ എഞ്ചിനുകള്‍ ഉപയോഗിച്ച് തീ അണച്ചു. എസി കംപ്രസറിലെ ഷോർട്ട് സർക്യൂട്ടോ ടെറസിലെ ഉണങ്ങിയ ഇലയോ തീപിടിത്തത്തിന് കാരണമായതായി സംശയിക്കുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കും."-ഫയർ സർവീസിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അപകട സമയത്ത് ദേശീയ ആസ്ഥാനത്ത് നേതാക്കളാരും ഉണ്ടായിരുന്നില്ല. സുരക്ഷ ഉദ്യോഗസ്ഥരാണ് അഗ്നിശമനസേനയെ തീപ്പിടുത്തം അറിയിച്ചത്.












Click it and Unblock the Notifications