കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിന്‍റെ വീട്ടില്‍ തീപിടുത്തം; ഒരു മുറി കത്തി നശിച്ചു, ഭാര്യയേയും കുട്ടികളെയും രക്ഷപ്പെടുത്തി

Google Oneindia Malayalam News

Recommended Video

cmsvideo
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടിത്തം | Oneindia Malayalam

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ കൊച്ചിയിലെ വീട്ടില്‍ വന്‍ തീപിടുത്തം. ഒരു മുറി മുഴുവന്‍ കത്തിനശിച്ചു. ഇടപ്പള്ളിയിലുള്ള വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ താഴത്തെ നിലയിലെ മുറിയില്‍ വലിയ തോതിലുള്ള തീപിടിത്തമാണുണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് അയല്‍വാസികള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.

പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായേക്കും; കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകല്‍, യുഡിഎഫിന് താല്‍ക്കാലിക ആശ്വാസംപാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായേക്കും; കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകല്‍, യുഡിഎഫിന് താല്‍ക്കാലിക ആശ്വാസം

സംഭവസമയം ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുകളിലത്തെ നിലയിലെ ഗ്ലാസ് ഡോർ തുറന്ന് ഇവരെ ഫയര്‍ഫോഴ്സ് ഏണി വഴി താഴെയിറക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീ അണച്ചത്.

sreesanth

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറെനാള്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ശ്രീശാന്തിന് ഒത്തുകളിയെ തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 13 മുതല്‍ ആജീവനാന്ത വിലക്ക് ലഭിച്ചിരുന്നു. ഈ വിലക്ക് 2020 സെപ്റ്റബര്‍ 13 വരെയായി ചുരുക്കാന്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിസിസിഐ തീരുമാനിച്ചിരുന്നു.

വിപ്ലവം വരുന്ന വഴികള്‍; പാവം മാര്‍ക്സ് അറിയാതിരിക്കട്ടെ, തുഷാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ ജോയ്വിപ്ലവം വരുന്ന വഴികള്‍; പാവം മാര്‍ക്സ് അറിയാതിരിക്കട്ടെ, തുഷാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ ജോയ്

രാഹുലും യെച്ചൂരിയിലും ഇന്ന് കശ്മീരിലേക്ക്; കൂടെ ഗുലാംനബിയും രാജയും, വരരുതെന്ന് സര്‍ക്കാര്‍രാഹുലും യെച്ചൂരിയിലും ഇന്ന് കശ്മീരിലേക്ക്; കൂടെ ഗുലാംനബിയും രാജയും, വരരുതെന്ന് സര്‍ക്കാര്‍

English summary
fire at cricketer sreesanths house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X