ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തീപിടുത്തം , പണവും ആഭരണങ്ങളും ഭദ്രം
ആലപ്പുഴ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ തീപിടുത്തം. കണ്ണന്‍വര്‍ക്കി പാലത്തിനു സമീപമുള്ള ശാഖയിലാണ് തീപിടുത്തമുണ്ടായത്
ആലപ്പുഴ : ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് തീ പിടിച്ചു. കണ്ണന്‍വര്‍ക്കി പാലത്തിനു സമീപമുള്ള ശാഖയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ എട്ടരയോടെയാണ് സംഭവം.
ബാങ്കില്‍ നിന്ന് പുക ഉയരുന്നതു കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥരാണ് എത്തിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. എടിഎം കണ്‍ട്രോള്‍ റൂമിലാണ് അഗ്നിബാധ ആദ്യം ഉണ്ടായത്. ഉപകരണങ്ങളും 10 ഓളം കമ്പ്യൂട്ടറുകളും കത്തി നശിച്ചു. സ്ട്രോങ് റൂമും ലോക്കറുകളും സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പണവും സ്വര്‍ണവും നശിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications