• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാകും, സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ കൃഷ്ണകുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈകീട്ടോടെ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യിന്ന നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്. വിഐപി സന്ദര്‍ശനത്തിന്റെയും മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകളുടേയും ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയിലുണ്ടായ തീപിടിത്തം 'ആളിപടരാന്‍' അധികം സമയം വേണ്ടി വന്നില്ല.

സംഭവത്തില്‍ ദുരൂഹത ആരോപണിച്ച് പ്രതിപക്ഷ നേതാക്കളും ബിജെപി നേതാക്കളും സെക്രട്ടറിയേറ്റില്‍ എത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ബാക്കിയുണ്ടാകുമെന്ന് നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

രാജീവ് ഗാന്ധിയുടെ കൊലപാതകം

രാജീവ് ഗാന്ധിയുടെ കൊലപാതകം

മുന്‍ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു 'well planned murder' ആയിരുന്നു.. കൊലപാതകം നേരില്‍ കാണാന്‍, കൊല്ലാന്‍ അയച്ചവര്‍ ഒരു ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോള്‍ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും..

പ്രകൃതി അങ്ങിനെ ആണ്

പ്രകൃതി അങ്ങിനെ ആണ്

എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്.

cmsvideo
  secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam
  ഒരു തെളിവ് ഭൂമിയിലുണ്ടാവും

  ഒരു തെളിവ് ഭൂമിയിലുണ്ടാവും

  ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ട് നമുക്ക് ഭാരതത്തില്‍.. അവര്‍ അന്വേഷണം തുടങ്ങുന്നത് കത്തിയതില്‍ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കില്‍ പ്രകൃതി ഫോമില്‍ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും..

  മോദിയെ പുകഴ്ത്തി

  മോദിയെ പുകഴ്ത്തി

  നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്ത്ി കൃഷ്ണകുമാര്‍ നടത്തിയ പരമാര്‍ശവും ഏറെ ശ്രദ്ധ നേടിയിരുന്നു. അതില്‍ പ്രധാനപ്പെട്ട പരാമര്‍ശണങ്ങള്‍ ഇവയായിരുന്നു. മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. എവിടെയോ ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

  എത്ര മനോഹരമായാണ് അവതരിപ്പിച്ചത്

  എത്ര മനോഹരമായാണ് അവതരിപ്പിച്ചത്

  ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം, നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല, സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായാണ് അവതരിപ്പിച്ചത്. പത്ത് പാഡിന് പത്തു രൂപ. ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.

  കേരളത്തില്‍ ചിത്രീകരിച്ചത്

  കേരളത്തില്‍ ചിത്രീകരിച്ചത്

  ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്. അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തിയാണ്. പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം. അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഒരു സംഭവമാണ്. ഇതേ ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.

  സ്‌കൂളുകളും കോളേജുകളും സെപ്റ്റംബറിൽ തുറക്കും? പുതിയ വിവരങ്ങള്‍, അറിയേണ്ടതെല്ലാം..!സ്‌കൂളുകളും കോളേജുകളും സെപ്റ്റംബറിൽ തുറക്കും? പുതിയ വിവരങ്ങള്‍, അറിയേണ്ടതെല്ലാം..!

  റഷ്യയുടെ വാക്‌സിന്‍ ഉടന്‍ എത്തുമോ? ചര്‍ച്ചകള്‍ നടന്നെന്ന് ആരോഗ്യമന്ത്രാലയം, പ്രതീക്ഷയോടെ രാജ്യംറഷ്യയുടെ വാക്‌സിന്‍ ഉടന്‍ എത്തുമോ? ചര്‍ച്ചകള്‍ നടന്നെന്ന് ആരോഗ്യമന്ത്രാലയം, പ്രതീക്ഷയോടെ രാജ്യം

  English summary
  Fire at Kerala Secretariat complex; Actor Krishna kumar criticize the incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X