കോഴിക്കോട്ട് വന്‍ തീപിടുത്തം: തീപിടിച്ചത് മൊബൈല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്
കോഴിക്കോട് വന്‍ തീപിടുത്തം. മൊബൈല്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന നാല് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട്: കോഴിക്കോട് കടകള്‍ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. മാവൂര്‍ റോഡില്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ നാലു നി ല കെട്ടിടത്തിനാണ് തീപിടിച്ചത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.
മാവൂര്‍ റോഡിലെ ഷറാറ പ്ലാസ എന്ന നാലു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിലെ ഗള്‍ഫ് സിറ്റി ബസാറിലെ മൂന്നു കടകള്‍ക്കാണ് തീപിടിച്ചത്. ഇതില്‍ ഒരുകട പൂര്‍ണമായി കത്തി നശിച്ചു.

ഇരുപതോളം കടകളാണ് ഇവിടെ ഉണ്ടായിരുന്നത്. കെട്ടിടത്തിലെ സെക്യൂരിറ്റിയാണ് തീപടരുന്നത് കണ്ടെത്തിയത്. പത്തോളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.
തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നി ശമന സേന ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications