മിഠായി തെരുവില്‍ തീപിടിച്ചതോ... അതോ തീ പിടിപ്പിച്ചതോ
കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമായ മിഠായി തെരുവില്‍ വീണ്ടും തീപ്പിടിത്തമുണ്ടായിരിയ്ക്കുന്നു. കോടികളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷേ എങ്ങനെയാണ് തീ പടര്‍ന്ന് പിടിച്ചത് എന്ന് മാത്രം ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ തീപ്പിടത്തിന്റെ കാരണം എന്ന് പറയാന്‍ കഴിയില്ലെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. മറ്റ് കാരണങ്ങള്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടും ഇല്ല. കോഴിക്കോടിന്റെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായി തെരുവില്‍ ഇതാദ്യമായിട്ടല്ല തീപ്പിടിത്തം ഉണ്ടാകുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.

ബുധനാഴ്ച രാത്രിയില്‍ ആണ് തീപ്പിടിത്തം ഉണ്ടായത്. ഹനുമാന് കോവിലിനും കോയന്‍കോ ബസാറിനും അടുത്തുള്ള കെട്ടിടങ്ങളാണ് കത്തിനശിച്ചത്. അതില്‍ പ്രധാനം വ്യാപാരി വ്യവസായി ഏകോപനസമിതി അധ്യക്ഷന്‍ ടി നസറുദ്ദീേെന്റയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോഴത്തെ തീപ്പിടിത്തിന് പിറകില്‍ അട്ടിമറിയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ച് കഴിഞ്ഞിരിയ്ക്കുന്നു.
മിഠായി തെരുവിലെ പഴയ കെട്ടിടങ്ങളാണ് ഇപ്പോഴത്തെ തീപ്പിടത്തില്‍ കത്തി നശിച്ചത്. തന്റേയും കുടുംബാംഗങ്ങളുടേയും കടകള്‍ക്ക് നേര്‍ക്ക് നടന്ന അട്ടിമറിയാണെന്ന് നസറുദ്ദീന്‍ ആരോപിയ്ക്കുമ്പോള്‍ മറ്റ് ചില ആരോപണങ്ങളും ഉയരുന്നുണ്ട്.
ഏറെ പഴകിയ കെട്ടിടങ്ങളായതിനാല്‍ ഇവിടെയുള്ളവയ്ക്ക് താരതമ്യേന വാടക കുറവാണത്രെ. എന്നാല്‍ നഗരത്തില്‍ ഏറ്റവും കണ്ണായ വ്യാപാര കേന്ദ്രങ്ങളാണിതെല്ലാം. കെട്ടിടം പൊളിച്ച് പണിയാനുള്ള സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീപ്പിടിത്തം എന്നാണ് ചിലരുടെ ആക്ഷേപം. ഇനി പുതുക്കി പണിതാന്‍ പുതിയ വാടകയും ഡെപ്പോസിറ്റും വാങ്ങാന്‍ ഉടമകള്‍ക്കാവും.
നഷ്ടം പെരുപ്പിച്ച് കാട്ടി വലിയ തുക ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നേടിയെടുക്കാനും ഇത്തരം തീപ്പിടിത്തങ്ങള്‍ സഹായകമാകുമെന്ന് വേറൊരു വിഭാഗം ആരോപിയ്ക്കുന്നുണ്ട്.
മിഠായിത്തെരുവിലെ ഈ തീപ്പിടത്തിന് പിറകില്‍ ഇവയില്‍ ഏതെങ്കിലും ആണ് ലക്ഷ്യം എന്ന് കരുതുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍, ആള്‍നാശമില്ലാതെ കാര്യം സാധിക്കാനായിരിയ്ക്കും രാത്രിയില്‍ സംഗതി നടപ്പാക്കിയതെന്ന് ആരോപിയ്ക്കുന്നവരും ഉണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications