ബദിയടുക്ക പരിസരങ്ങളില്‍ തീപിടിത്തം പതിവായി; ഫയര്‍സ്റ്റേഷന്‍ പ്രഖ്യാപനത്തിലൊതുങ്ങി
ബദിയടുക്ക: ബേള പുതുക്കോളി, മല്ലടുക്കയിലും കൊറഗന്‍ തൊട്ടിയിലും വന്‍ തീപിടുത്തം. ഏക്കര്‍ കണക്കിന് സ്ഥലത്ത് തീപടര്‍ന്ന് പിടിച്ചു. നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വേനല്‍ ചൂടിന്റെ കാഠിന്യവും കാറ്റും കാരണം തീ അളിപ്പടരുന്നു. അതിനിടെ ബദിയടുക്ക പൊലീസിലും കാസര്‍കോട് ഫയര്‍ഫോഴ്‌സിനും വിവരമറിയിച്ചു. എന്നാല്‍ കിലോ മീറ്ററുകള്‍ താണ്ടി ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും തീ പടര്‍ന്ന് പിടിച്ച് ഏക്കര്‍ കണക്കിന് സ്ഥലം കത്തിയിരുന്നു.
കാലങ്ങളായി വേനല്‍കാലത്ത് ഇവിടെ തീ പടര്‍ന്ന് പിടിക്കുന്നത് പതിവാണ്. സാമൂഹ്യ ദ്രോഹികള്‍ ബോധപൂര്‍വ്വം തീ കൊളുത്തുന്നതാണെന്നാണ് സംശയിക്കുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിന് സ്ഥലത്തെ കാശുമാവുകളും അക്വേഷ്യ മരങ്ങളും കത്തി നശിച്ചവയില്‍ പെടും. ഫയര്‍ഫോഴ്‌സ് സംഘം മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് തീയണച്ചത്.

ഈ ഭാഗത്ത് തീപിടിച്ചാല്‍ കിലോ മീറ്ററുകള്‍ അകലെയുള്ള കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും പൂര്‍ണ്ണമായും കത്തിയിട്ടുണ്ടാകും. ഇതിന് പരിഹാരമെന്ന നിലയില്‍ ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജ് ഓഫീസ് പരിധിയില്‍ ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ തുടങ്ങി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.












Click it and Unblock the Notifications