Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം; പാറശാലയിലും കിളിമാനൂരിലും കടകള്‍ക്ക് തീപിടിച്ചു

തിരുവനന്തപുരം: പാറശാലയിലെയും കിളിമാനൂരിലെയും കടകള്ക്ക് തീപിടിച്ചു. കിളിമാനൂരിൽ സരള ആശുപത്രിക്ക് സമീപം ഗിരീഷ് ഒപ്ടിക്കൽസിൽ തിപിടിത്തം. കട പൂർണമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കിളിമാനൂർ സ്വദേശി രാജൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കടയ്‌ക്കാണ് തീപിടിച്ചത്. രാജൻപിള്ളയും സഹായിയും ചായകുടിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

കടയ്‌ക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരും കടയുടമയും ചേർന്ന് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തി തീ അണച്ചപ്പോഴേക്കും കടയിലെ സാധനങ്ങളെല്ലാം പൂർണ്ണമായി കത്തി നശിച്ചു.

fire

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറയുന്നുപാറശാലയില് ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ തീപിടിത്തത്തിൽ പാറശാല പുത്തൻചന്തയ്ക്ക് സമീപം പഞ്ചായത്ത് കോംപ്ളക്സിൽ ഷീഹൻ പ്രഭാകരന്റെ ഐശ്വര്യ ഫാൻസി സെന്റർ കത്തിനശിച്ചു. പൂട്ടിക്കിടക്കുന്ന കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. കൃത്യസമയത്ത് ഫയർഫോഴ്സെത്തി തീകെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഉടമസ്ഥന്റെ പരാതിയിൽ പാറശാല പൊലീസും വിരളടയാള വിദഗ്ദരും കടയിലെത്തി പരിശോധന നടത്തി. എട്ടുലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കടയുടമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+