കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു...അയ്യായിരത്തിലേറെ മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി...

കാഞ്ഞങ്ങാട്ടെ ബീവറേജ് ഔട്ട്ലെറ്റിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ബീവറേജസ് കോര്‍പ്പറേഷന്റെ കാഞ്ഞങ്ങാട്ടെ വിദേശ മദ്യശാല തീപിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവത്തില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 26 ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് വിദേശ മദ്യശാലയ്ക്ക് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ കെട്ടിടത്തിലാണ് ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗോഡൗണിലേക്ക് തീ പടരുന്നതിന് മുമ്പ് തീ അണയ്ക്കാനയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം മദ്യക്കുപ്പികള്‍ തീപിടിത്തത്തില്‍ പൊട്ടിച്ചിതറി.

ആദ്യം കണ്ടത് സെക്യൂരിറ്റി ജീവനക്കാരന്‍

ആദ്യം കണ്ടത് സെക്യൂരിറ്റി ജീവനക്കാരന്‍

നവംബര്‍ 26 ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് കെട്ടിടത്തിനുള്ളില്‍ തീപിടിച്ചത് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ജീവനക്കാരന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.

മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി

മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി

ഔട്ട്‌ലെറ്റിന്റെ വില്‍പ്പന കൗണ്ടറിലാണ് തീപിടിച്ചത്. അതത് ദിവസത്തെ വില്‍പ്പനയ്ക്കായുള്ള വിവിധ അളവിലുള്ള മദ്യക്കുപ്പികള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. അയ്യായിരത്തോളം മദ്യക്കുപ്പികളാണ് തീപിടിത്തത്തില്‍ പൊട്ടിച്ചിതറിയത്.

ഫര്‍ണ്ണീച്ചറുകളും കത്തിനശിച്ചു

ഫര്‍ണ്ണീച്ചറുകളും കത്തിനശിച്ചു

പൊട്ടിച്ചിതറിയ മദ്യക്കുപ്പികളില്‍ നിന്ന് തീ തൊട്ടടുത്ത ഗോഡൗണിലേക്ക് പടരുന്നതിന് മുമ്പ് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു. എന്നാല്‍ വില്‍പ്പന കൗണ്ടറിലെ ഫര്‍ണ്ണീച്ചറുകളും ക്യാഷ് കൗണ്ടറും കത്തിനശിച്ചു. പക്ഷേ കളക്ഷന്‍ തുക സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീ പടര്‍ന്നില്ല. 13 ലക്ഷം രൂപയാണ് ഇവിടെ ഉണ്ടായിരുന്നത്.

നഷ്ടം കണക്കാക്കും

നഷ്ടം കണക്കാക്കും

ഗോഡൗണിലേക്ക് തീ പടരുന്നതിന് മുന്നേ അണയ്ക്കാനായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സംഭവത്തിലെ നഷ്ടത്തിന്റെ വിശദമായ കണക്കെടുപ്പ് നവംബര്‍ 29 ചൊവ്വാഴ്ച നടത്തുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

English summary
Fire in Kanhangad Bevco Outlet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X