കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വൻ തീപിടുത്തം; ഇരുനിലക്കെട്ടിടം പൂർണമായും കത്തി നശിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
തിരുവനന്തപുരത്ത് വന്‍ തീപിടുത്തം | #Trivandrum | Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടുത്തം. എംജി റോഡിന് സമീപത്തെ വ്യാപാര സ്ഥാപനം പൂർണമായും കത്തി നശിച്ചു. കുടയും ബാഗുകളും വിൽക്കുന്ന ചെല്ലം അംബ്രല്ലാ മാർട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഇരുനില കെട്ടിടം പൂർണമായും കത്തി നശിച്ചു. 12 ഫയർ ഫോഴ്സ് യൂണിറ്റുകളുടെ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമായത്.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടർന്നുവെങ്കിലും നിയന്ത്രണ വിധേയമാക്കാനായി.. എയർപോർട്ടിൽ നിന്നും കൂടുതൽ ഫയർ ഫോഴ്സ് സംഘം എത്തിയാണ് രക്ഷാ പ്രവർത്തനം തുടർന്നത്. എംജി റോഡിൽ പാർത്ഥാസിന് സമീപത്തുള്ള കടകളിലേക്കും തീപടർന്നിരുന്നു. സമീപത്തെ ഒരു വീട്ടിലേക്കും തീപടർന്നു. വീട്ടുകാരെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. തീ കെടുത്തുന്നതിനിടെ ഒരു ഫയർമാനും പരുക്കേറ്റിട്ടുണ്ട്.

fire

ജീവനക്കാരെത്തി ഷട്ടർ തുറന്നപ്പോൾ തീ പടരുന്നത് കാണുകയായിരുന്നു. കടയ്ക്കകത്തെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ഇതിനോട് ചേർന്ന് വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമുണ്ട്. നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

English summary
Fire break out at Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X