തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ സുരക്ഷിതമായി മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിച്ചു. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്.രോഗികളെ ഒഴിപ്പിക്കുകയാണ്. 33 രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ലെന്നാണ് വിവരം.
അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് സംശയം. ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

വെൻ്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ആയി പുക ഉയർന്നതിനാലാണ് രോഗികളെ അടിയന്തരമായി മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഒഴിപ്പിച്ച രോഗികൾക്ക് വിശദ പരിശോധന നടത്തിവരികയാണെന്നും അധികൃതർ പറഞ്ഞു.












Click it and Unblock the Notifications