കോഴിക്കോട് വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം, ആളപായം?
കോഴിക്കോട്: കോഴിക്കോട് വന്‍ തീപിടിത്തം. കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായും കത്തി നശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് സംശയം. രണ്ട് തടിമില്ലുകളും പൂര്‍ണമായും കത്തിനശിച്ചതിനാല്‍ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

കോഴിക്കോട്, മീഞ്ചന്ത, വെള്ളിമാടുകുന്ന് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നാണ് ആറ് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാന്‍ എത്തിയത്. മണിയ്ക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. അപകടം ഉണ്ടായത് പുലര്‍ച്ചെയാണ്. അതിനാല്‍ തന്നെ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.












Click it and Unblock the Notifications