കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം; മേല്‍ക്കൂര കത്തി നശിച്ചു, ആളപായമില്ല
കുളച്ചല്‍: പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര തീപിടിത്തത്തില്‍ കത്തി നശിച്ചു. ശ്രീകോവിലിലെ വിളക്കില്‍ നിന്നോ കര്‍പ്പൂരത്തില്‍ നിന്നോ തീപിടിച്ചതാകാമെന്നാണ് കരുതുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭക്തര്‍ എത്തിയിരുന്നില്ല.

എന്നാല്‍ ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ എല്ലാം നടന്നിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. തടിയില്‍ നിര്‍മ്മിച്ച മേല്‍ക്കൂരയ കത്തി നശിക്കുകയായിരുന്നു. അതേസമയം, പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴുവായി. തക്കലയില്‍ നിന്നും കുളച്ചലില്‍ നിന്നും അഗ്നിമശമന സേന എത്തിയാണ് തീ അണച്ചത്.
15 അടി ഉയരമുള്ള ചിതല്‍ പുറ്റാണ് ഇവിടെത്തെ പ്രതിഷ്ഠ. പാര്‍വ്വതി ദേവി സങ്കല്‍പ്പമാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പ് തന്നെ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരുന്നു ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം.
പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം












Click it and Unblock the Notifications