കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ വൻ തീപിടുത്തം.. ആറ് നില കെട്ടിടം കത്തിയമരുന്നു! തീ അണയ്ക്കാൻ ഫയർ ഫോഴ്സിന്റെ തീവ്ര ശ്രമം

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുളള ചെരിപ്പ് ഗോഡൌണിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 6 നിലകളുളള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി തീ അണയക്കാനുളള തീവ്രമായ ശ്രമം നടത്തുകയാണ്. സമീപത്തുളള കെട്ടിടങ്ങളിൽ ഉളളവരെ ഒഴിപ്പിച്ചു. അപ്പാർട്ട്മെന്റ് അടക്കമുളള സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാനുളള സാധ്യത കണക്കിലെടുത്താണ്.

റബ്ബർ കൊണ്ട് നിർമ്മിക്കുന്ന ചെരിപ്പുകളുടെ ഗോഡൌണാണ് എന്നത് കൊണ്ട് തന്നെ തീ വേഗത്തിൽ കത്തിപ്പടരുകയാണ്. ആറാമത്തെ നിലയിലേക്ക് അടക്കം തീ പടർന്ന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല റബ്ബർ കത്തി കനത്ത പുകയും പടരുന്നുണ്ട്. ഇത് തീ അണയ്ക്കാനുളള ഫയർ ഫോഴ്സിന്റെ ശ്രമങ്ങളെ ദുഷ്ക്കരമാക്കുന്നു. തീ പടർന്ന് പിടിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മണിക്കൂർ പിന്നിട്ടിരിക്കുന്നു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല.

FIRE

തീ പടരാനുളള കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് അറിയുന്നത്. കെട്ടിടത്തിന് അകത്ത് ആരും കുടുങ്ങിയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ കെട്ടിടത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചത് കൊണ്ട് ആളപായമൊന്നും ഉണ്ടായിട്ടില്ല. സമീപ പ്രദേശങ്ങളിൽ നിന്നുമടക്കം കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

18 അഗ്നിശമന യൂണിറ്റുകളാണ് തീ അണയ്ക്കാനുളള ശ്രമം നടത്തുന്നത്. എങ്കിലും തീ നിയന്ത്രണ വിധേയമാക്കാനാകുന്ന സാഹചര്യമില്ല നിലവിലുളളത് എന്നാണ് അഗ്നിശമന സേന പറയുന്നത്. തീ പടരുന്നത് തടയുക എന്നത് മാത്രമാണ് സാധ്യം. അതേസമയം തീ അണയ്ക്കാന്‍ നാവികേ സേനയുടെ സഹായവും തേടിയിട്ടുണ്ട്. കെട്ടിടത്തിന്റെ 5 നിലകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. കെട്ടിടത്തിന് അകത്ത് നിന്നും ചെറുസ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 85 ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അധികൃതര്‍ അറിയിക്കുന്നു.

English summary
Fire in Chappal godown near Ernakulam south railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X