കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ചീഫ് സെക്രട്ടറി സ്ഥലത്തെത്തി നേരിട്ട് ഇടപെട്ടു, മാധ്യമങ്ങൾ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തെ തുടര്ന്ന് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി തന്നെ പുറത്തേക്ക് വന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. മാധ്യമങ്ങളോടക്കം പുറത്ത് പോകാന്‍ പറയുന്ന സാഹചര്യമാണുള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് ചിഫ് സെക്രട്ടറി പറയുന്നത്. സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രസംഗം പാടില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സ്ഥലത്ത് പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും രംഗത്തുണ്ട്.

fire

എന്താണ് സംഭവിച്ചതെന്ന കാര്യം ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ നിക്ഷപക്ഷമായ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ വലിയ തീപിടിത്തം ഉണ്ടായിട്ടില്ലെന്നും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു എന്നുമാണ്ഒന്നും മറച്ചുവയ്ക്കാനില്ല. സംഭവമുണ്ടായ സ്ഥലത്തക്കേ് പോകാനുള്ള സമയം ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam

അതേസമയം, പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പില്‍ പ്രതിപക്ഷ പ്രതിഷേധം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പൊതുഭരണ വകുപ്പില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകള്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത്. തീപിടിത്തം അട്ടിമറിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു..

English summary
Fire broke out in secretariat; Chief Secretary arrives on the scene and kicks out the media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X