തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം: തീപടര്‍ന്നത് ചുറ്റുവിളക്കില്‍ നിന്ന്!
തൃശ്ശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ തീപിടുത്തത്തില്‍ ചുറ്റമ്പലത്തിന്റെ ചില ഭാഗങ്ങൾ കത്തിനശിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നത്തിവരികയാണ്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുണ്ടായ തീ മേൽക്കൂരയിലേയ്ക്ക് പടരുകയായിരുന്നു.
മേൽക്കൂരയ്ക്ക് തീപിടിച്ചതിനെ തുടർന്ന് മേൽക്കൂര തകര്‍ന്നുവീണുവെന്നും വിവരമുണ്ട്. രാത്രി 8.390ഓടെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന. അഗ്നിശമന സേനാംഗങ്ങളും ദേവസ്വം ജീവനക്കാരും സംയുക്തമായാണ് തീയണയ്ക്കുന്നത്. അഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.
മേൽക്കൂരയിലേയ്ക്ക് പടരുകയായിരുന്നു. ആളപായമില്ലെന്നാണ് സൂചന.













Click it and Unblock the Notifications