കൊല്ലത്ത് വൻ തീപ്പിടിത്തം, പത്ത് കടകൾ കത്തി നശിച്ചു
കൊല്ലം: കൊല്ലം ചിന്നക്കടയിൽ വൻ തീപ്പിടിത്തം. മാർച്ച് 25 ന് രാവിലെ അഞ്ചേകാലോടെയാണ് തീപ്പിടിത്തമുണ്ടായത്. പത്തോളം കടകൾ ഇതിനകം കത്തി നശിച്ചിട്ടുണ്ട്.

എവിടെ നിന്നാണ് തീ പടർന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഷോർട്ട് സർക്യൂട്ട് ആണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കത്തി നശിച്ച കടകളിൽ അധികവം ഓടിട്ട കടകളാണ്. തുണിക്കടയും ആക്രിക്കടയും എല്ലാം കത്തിയ കടകളിൽ ഉൾപ്പെടുന്നു. വസ്ത്രങ്ങളുടെ മൊത്ത വ്യാപാര കടയാണ് കത്തി നശിച്ചിട്ടുള്ളത്.












Click it and Unblock the Notifications