കോഴിക്കോട് ഹോളി റിഡീമർ പള്ളിയിൽ തീപിടുത്തം.. മുഖ്യകവാടം കത്തി നശിച്ചു
കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യന്‍ പള്ളിയില്‍ വന്‍തീപിടുത്തം. വെള്ളിമാട് കുന്നിലുള്ള ഹോളി റിഡീമര്‍ പള്ളിയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോട് കൂടിയാണ് സംഭവം. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം പള്ളിയുടെ മുന്നിലെ മുഖ്യകവാടവും ഗ്രോട്ടും തീപിടുത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഹോളി റെഡീമര്‍ പള്ളി നിര്‍മ്മാണം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്.

പള്ളിയില്‍ നിന്നും തീ ഉയരുന്നത് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിലാണ് പെട്ടത്. നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. പള്ളിയുടെ പ്രാര്‍ത്ഥനാ ഹാളിന്റെ അടിഭാഗത്തെ നിലയില്‍ നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. താഴെയുള്ള നിലയിലെ വാതിലുകളും ഗ്ലാസുകളുമെല്ലാം തീപിടുത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. മാത്രമല്ല ഹാളിലെ സിസിടിവി ക്യാമറകളും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പള്ളിയിലെ തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാത്രി പത്തേകാലോടെ ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.












Click it and Unblock the Notifications