മലപ്പുറത്ത് വന്‍ തീപിടുത്തം; 18 വാഹനങ്ങള്‍ കത്തിനശിച്ചു, 20 എണ്ണം ഭാഗികമായും, ദുരന്തം ഇങ്ങനെ
Recommended Video

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഹോണ്ട ഷോറൂമില്‍ വന്‍ തീപിടുത്തം. 18 വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം തുടങ്ങി.
തീ പടര്‍ന്നത് അറിയാന്‍ വൈകിയതാണ് ഇത്രയും വാഹനങ്ങള്‍ കത്തി നശിക്കാന്‍ കാരണം. സര്‍വീസിന് കൊണ്ടുവന്ന വാഹനങ്ങളാണ് നശിച്ചത്. കൂടുതല്‍ വാഹനങ്ങള്‍ ഷോറൂമിലുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ പുറത്തെത്തിച്ചത് ദുരന്ത വ്യാപ്തി കുറച്ചു.

പുലര്‍ച്ചെ ആറ് മണിയോടെയാണ് ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഷോറൂമും അതിനോടൊപ്പം സര്‍വീസ് സെന്ററുമുണ്ട്. ഇരുനില കെട്ടിടത്തിന്റെ ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.
18 വാഹനങ്ങള്‍ പൂര്‍ണമായി നശിച്ചതിന് പുറമെ, ഇരുപതോളം വാഹനങ്ങള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം ജങ്ഷനില്‍ നിന്നു ഏതാനും മീറ്റര്‍ അകലെ കോഴിക്കോട് റോഡിലാണ് ഷോറും. അടുത്തിടെ നവീകരിച്ചതാണ് ഈ ഹോണ്ട ഷൂറൂം.
മുകളിലെ നിലയിലായിരുന്നു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. തീ മുകളിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു. അപ്പോഴേക്കും നാട്ടുകാര്‍ വാഹനങ്ങള്‍ അതിവേഗം പുറത്തെത്തിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്.












Click it and Unblock the Notifications