കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിന് അകത്ത് പോയ യുഡിഎഫ് നേതാക്കള്‍ കണ്ടത് ഇതാണ്... സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ചീഫ് പ്രോട്ടോകോള്‍ ഓഫീസില്‍ തീപ്പിടിത്തമുണ്ടായ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. പ്രതിഷേധത്തിന് ഒടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സംഘത്തെയും അകത്തേക്ക് പ്രവേശിക്കാന്‍ ചീഫ് സെക്രട്ടറി അനുവദിച്ചു.

വന്‍ പ്രശ്‌നങ്ങളാണ് തീപ്പിടിത്തത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല തീപിടിത്ത സ്ഥലം സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിഎസ് ശിവകുമാര്‍, കെഎസ് ശബരീനാഥന്‍, വിടി ബല്‍റാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രമുഖരെ കണ്ടു

പ്രമുഖരെ കണ്ടു

സെക്രട്ടേറിയറ്റിന് അകത്ത് കടന്ന രമേശ് ചെന്നിത്തലയും സംഘവും ഹോം സെക്രട്ടറി, റവന്യൂ സെക്രട്ടറി മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മൂന്ന് സെക്ഷനിലായി പ്രധാന ഫയലുകളാണ് കത്തിപ്പോയതെന്ന് ചെന്നിത്തല പറഞ്ഞു.

കത്തിയ ഫയലുകള്‍ ഇതാണ്

കത്തിയ ഫയലുകള്‍ ഇതാണ്

പൊളിറ്റിക്കല്‍ സെക്ഷന്‍, വിവിഐപി ഡസഗ്നേറ്റ് ചെയ്യുന്ന ഫയലുകള്‍, വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍ , രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി രഹസ്യ ഫയലുകള്‍ എല്ലാം നശിച്ചു. ജലസേചന വകുപ്പ് മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ ഓഫീസിനോട് ചേര്‍ന്ന ഇടനാഴിക്ക് അടുത്ത് 40 മീറ്ററോളം സ്ഥലത്ത് തീപ്പിടിച്ചിരിക്കുകയാണ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടത്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടത്

ധാരാളം ഫയലുകള്‍ തീപ്പിടിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളാണ് നശിച്ചത്. വിദേശത്ത് പോകുന്ന വിഐപികളുടെ ക്ലിയറന്‍സുമായി ബന്ധപ്പെട്ട ഫയലുകളും എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ഫയലുകളും നശിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു.

ഫാനിന്റെ സ്വിച്ചില്‍ നിന്ന്

ഫാനിന്റെ സ്വിച്ചില്‍ നിന്ന്

ഉദ്യോഗസ്ഥന്‍മാര്‍ പറയുന്നത് ഫാനിന്റെ സ്വിച്ചില്‍ നിന്നാണ് തീപിടിത്തമുണ്ടായത് എന്നാണ്. കൊവിഡ് കാരണം രണ്ടുദിവസമായി ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെ ഫാനില്‍ നിന്ന് എങ്ങനെ തീപിടിക്കും. സെക്രട്ടറിയേറ്റിലെ അന്വേഷണവുമായി ബന്ധപ്പെട്ട പ്രധാന ഫലയലുകള്‍ എന്‍ഐഎക്ക് കൊടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷിക്കുന്നത് ഇവര്‍

അന്വേഷിക്കുന്നത് ഇവര്‍

എല്ലാം സംശയകമാണ്. ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൗശികിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചത്. നാലംഗ ഉദ്യോഗസ്ഥരാണ് സംഭവം അന്വേഷിക്കുക. പക്ഷേ, അത് പോര, എന്‍ഐഎ തന്നെ ഈ സംഭവം അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചു

വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചു

സെക്രട്ടേറിയറ്റിന് അകത്ത വച്ച് വനിതാ മാധ്യമപ്രവര്‍ത്തകരെ വളരെ മോശമായി ചീത്ത വിളിച്ചു. ജയ്ഹിന്ദിലെ പ്രമീളയെ അടക്കം ചീത്ത വിളിച്ചു. മറ്റു സംഘടനാ നേതാക്കളുണ്ട്. അവരാണ് തടഞ്ഞത്. അടച്ചുപൂട്ടിയ, സീല്‍ ചെയ്ത ഓഫീസില്‍ എങ്ങനെയാണ് ഫാന്‍ ഓണായി കിടക്കുക എന്നും ചെന്നിത്തല ചോദിച്ചു.

ബാക്ക് അപ്പ് ഫയലുകള്‍ ഇല്ല

ബാക്ക് അപ്പ് ഫയലുകള്‍ ഇല്ല

തെളിവ് നശിപ്പിക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. എങ്ങനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ച സ്ഥലത്ത് മാത്രം തീപിടിത്തമുണ്ടാകുക. ബാക്ക് അപ്പ് ഫയലുകള്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി എന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് കരിദിനം

യുഡിഎഫ് കരിദിനം

ബുധനാഴ്ച സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കാണിക്കുന്നത്. ഞങ്ങളെന്താ അകത്ത് കയറി ബോംബ് വെക്കുമോ. ഇതെന്താ രാജഭരണമാണോ. സ്റ്റാലിന്റെ ഭരണമാണോ ഇത് എന്നും ചെന്നിത്തല ചോദിച്ചു.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

English summary
fire in kerala secretariat: opposition leader meets media men after visit site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X