കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് തീപിടിത്തം, ഒഴിവായത് വന്‍ദുരന്തം

  • By Athul
Google Oneindia Malayalam News

കൊല്ലം: കൊല്ലം കൊട്ടിയത്ത് ബുധനാഴ്ച പുലര്‍ച്ചെ ഫര്‍ണിച്ചര്‍ കടയില്‍ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തീ പടര്‍ന്നുപിടിച്ച ഫര്‍ണിച്ചര്‍ കടയുടെ പതിനഞ്ച് മീറ്റര്‍ മാത്രം അകലെയായി ഉണ്ടായിരുന്ന പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പുലര്‍ച്ചെ നാലുമണിക്കാണ് ദേശീയപാതയ്ക്ക് സമീപത്തെ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തമുണ്ടായത്. സമീപത്തുള്ള വീട്ടുകാരാണ് തീ പടരുന്നതായി ആദ്യം കണ്ടത്. അവര്‍ അറിയിച്ചതിനെതുടര്‍ന്ന് കൊല്ലം, പരവൂര്‍, കടപ്പാക്കട തുടങ്ങി പത്തോളം ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് പന്ത്രണ്ടോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

fire

അതിനിടയില്‍ കടയിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയതാണ് നാശനഷ്ടം കൂടാന്‍ കാരണമെന്ന് കടയുടമ പറഞ്ഞു. തീ പിടിത്തത്തിലൂടെ പതിനഞ്ച് ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു.

സമീപത്തെ വീടുകളിലേക്കും പെട്രോള്‍ പമ്പിലേക്കും തീ പടരാതിരുന്നത് വന്‍ദുരന്തമാണ് ഒഴിവാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങള്‍ എത്തുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും മൂന്ന് മിനിറ്റ് കൊണ്ടാണ് തീ ആളിപ്പടര്‍ന്നതെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി.

English summary
Fire in Kollam narrow escape from huge explosion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X