Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനില്‍ വന്‍ തീപിടുത്തം!വാഹനങ്ങള്‍ കത്തിനശിച്ചു,കോടികളുടെ നഷ്ടം

പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

മലപ്പുറം: കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലെ തൊണ്ടിവാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്റ്റേഷന് സമീപത്തെ മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. വിവിധ കേസുകളിലായി പിടികൂടിയ ഒട്ടേറ വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പോലീസ് സ്‌റ്റേഷന് സമീപം കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ല. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്തുനിന്നും പുകയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൈതാനത്തുള്ള മറ്റു വാഹനങ്ങളിലേക്കും തീപടരുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

fire

ഭാരതപ്പുഴയില്‍ നിന്നും മണല്‍ കടത്തിയതിന് പിടികൂടിയ പിക്അപ്പ് ലോറികളും ഗുഡ്‌സ് ഓട്ടോറിക്ഷകളുമാണ് തൊണ്ടി വാഹനങ്ങളില്‍ ഭൂരിഭാഗവും. ഇതില്‍ മിക്കതും കാലങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. തൊണ്ടിവാഹനങ്ങള്‍ ഇങ്ങനെ കൂട്ടിയിടാതെ ഇവിടെനിന്നും മാറ്റണമെന്ന് നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+