സഹകരണ ആശുപത്രിയില്‍ പുലര്‍ച്ചെ തീപ്പിടുത്തം... സംഭവം തളിപ്പറമ്പില്‍
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്
കണ്ണൂര്‍: തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടൊയിരുന്നു അപകടം. ഫാര്‍മസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിനു കാരണമെന്നാണ് സൂചന.

തീപ്പിടുത്തമുണ്ടായ ഉടന്‍ തന്നെ 60ല്‍ അധികം രോഗികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിയാരത്തെ മെഡിക്കല്‍ കോളേജിലേക്കും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലേക്കുമാണ് രോഗികളെ മാറ്റിയത്.












Click it and Unblock the Notifications