കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീപ്പിടിത്തം ഷോര്‍ട്ട്‌സര്‍ക്യൂട്ട് കാരണം; ഒട്ടേറെ ഫയലുകള്‍ കത്തിയെന്ന് ഫയര്‍ഫോഴ്‌സ്

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. സംഭവത്തില്‍ പ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും പൊതുഭരണ വകുപ്പ് വിഭാഗം അറിയിച്ചു.

കംപ്യൂട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തിന് കാരണമെന്ന് ജീവനക്കാരും പറയുന്നു. തീപിടത്തില്‍ ആളപായമൊന്നുമില്ല.

surendran

ജിഎഎ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നും സെക്രട്ടറിയേറ്റില്‍ എത്തുമ്പോള്‍ പുക നിറഞ്ഞ സ്ഥിതിയായിരുന്നുവെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഒട്ടേറെ ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് തീപിടിത്തത്തിന് കാരമായതെന്നാണ് ഫയര്‍ഫോഴ്‌സിന്‍േയും പ്രാഥമിക നിഗനമം.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫയലുകള്‍ ഉള്‍പ്പെടെ നിരവധി ഫലസൂക്ഷിച്ചിട്ടുള്ള പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിച്ചത്.

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam

സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വലിയ പ്രതിഷേധമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നത്ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വളരെ ആസുത്രിതമായ നീക്കമാണ് നടക്കുന്നതെന്നും തെറ്റായ സമീപനമാണെന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തന്നെ പുറത്തേക്ക് വന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. മാധ്യമങ്ങളോടക്കം പുറത്ത് പോകാന്‍ പറയുന്ന സാഹചര്യമാണുള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഉയരുന്ന ആക്ഷേപങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വിഎസ് ശിവകുമാര്‍ എംഎല്‍എ, വിടി ബല്‍റാമും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. സംഭവസ്ഥലത്തേക്ക് കടത്തിവിടാത്തതിലാണ് പ്രതിഷേധം.

കോഴിക്കോട് ഇന്ന് 260 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 218 കേസുകള്‍, 20 പേരുടെ ഉറവിടമറിയില്ല!!കോഴിക്കോട് ഇന്ന് 260 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 218 കേസുകള്‍, 20 പേരുടെ ഉറവിടമറിയില്ല!!

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ചീഫ് സെക്രട്ടറി സ്ഥലത്തെത്തി നേരിട്ട് ഇടപെട്ടു, മാധ്യമങ്ങൾ പുറത്ത്സെക്രട്ടറിയേറ്റിലെ തീപിടിത്തം; ചീഫ് സെക്രട്ടറി സ്ഥലത്തെത്തി നേരിട്ട് ഇടപെട്ടു, മാധ്യമങ്ങൾ പുറത്ത്

English summary
fire in the protocol section of the Secretariat was a short circuit said Secretary of Public Administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X