കോട്ടയം എസ്ബിടി ശാഖയില്‍ വന്‍ തീപ്പിടുത്തം;ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
ബാങ്കിന്റെ ശാഖ ഭാഗീകമായി കത്തി നശിച്ചു. ബാങ്കിലെ കമ്പ്യൂട്ടര്‍, ഫര്‍ണ്ണിച്ചര്‍, ക്യാബിനുകള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു.
കോട്ടയം: കോട്ടയം എസ്ബിടി ശാഖയില്‍ വന്‍ തീപ്പിടുത്തം. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അഗ്നിബാധ ശ്രദ്ധയില്‍ പെട്ടത്. കോട്ടയം സിഎംഎസ് ജംഗ്ഷനിലെ ശാഖയിലാണ് തീപ്പിടുത്തമുണ്ടായത്.
ബാങ്കിന്റെ ശാഖ ഭാഗീകമായി കത്തി നശിച്ചു. ബാങ്കിലെ കമ്പ്യൂട്ടര്‍, ഫര്‍ണ്ണിച്ചര്‍, ക്യാബിനുകള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. പ്രഭാത സവാരിക്കിറങ്ങിയവരാണ് കെട്ടിടത്തില്‍ പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്നിശമന സേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തീപ്പേിടുത്തത്തില്‍ ബാങ്കില്‍ സൂക്ഷിച്ച പണത്തിനോ ബാങ്കിലെ ലോക്കറുകള്‍ക്കോ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബാങ്കില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ അലാറം പ്രവര്‍ത്തിച്ചിരുന്നില്ല.












Click it and Unblock the Notifications