കോഴിക്കോട് മിഠായിത്തെരുവിൽ വൻ തീപിടുത്തം !! 3 കടകൾ കത്തി നശിച്ചു !! വീഡിയോ
രാധാ തിയേറ്ററിന് സമീപത്തെ തുണിക്കടയിലാണ് തീപിടുത്തം ഉണ്ടായത്
കോഴിക്കോട്: മിഠായി തെരുവിൽ തീപിടുത്തം. രാധാ തിയേറ്ററിന് സമീപത്തെ മോഡേൺ എന്ന തുണിക്കടയിലാണ് തീപിടിച്ചത്. ഷോര്ർട്ട് സർക്യൂട്ട് ആണ് അപകടം കാരണം എന്നതാണ് റിപ്പോർട്ട്.
അടുത്തുള്ള കടകളിലേക്കും തീ പടർന്നു. നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

രാവിലെ ജോലിയ്ക്ക് എത്തിയ ജോലിക്കാരാണ് മോഡേൺ എന്ന ടെക്സ്റ്റയിൽസിൽ തീ പിടിച്ചതായി കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.

മണിക്കൂറുകളോളം തീയണയ്ക്കാൻ പറ്റാതിരുന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിനിടെ ചില കടകൾക്ക് അകത്ത് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടെന്ന വാർത്ത ആശങ്ക പരത്തി.

മോഡേൺ ടെക്സ്റ്റയിൽസിന് സമീപത്തെ നാല് കടകളിലേക്ക് കൂടി തീ പടർന്നു. ഇടുങ്ങിയ വഴി ആയതിനാൽ ഇവിടേക്ക് ഫയർഎഞ്ചിനുകൾക്ക് എത്താൻ നന്നേ ബുദ്ധിമുട്ടി. ഇതും തീ അയണയ്ക്കുന്നത് വൈകാൻ കാരണമായി
അപകട സാധ്യത കണക്കിലെടുത്ത് എസ് എം സ്ട്രീറ്റിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവിടേയ്ക്കുള്ള വാഹന ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
തീ പിടുത്തതിന്റെ വീഡിയോ കാണാം...

1 ടെക്സ്റ്റയിൽ ഷോപ്പ് പൂർണമായും 2 എണ്ണം ഭാഗികമായും കത്തി നശിച്ചു. 3 കോടിയിൽ അധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്












Click it and Unblock the Notifications