പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന്‍ തീപ്പിടുത്തം, രണ്ടു പേര്‍ക്കു പരിക്ക്
പുലര്‍ച്ചെ 3.30ഓടെയാണ് തീപ്പിടുത്തമുണ്ടായത്
തിരുവനന്തപുരം: പത്മനാഭ ക്ഷേത്രത്തിനു സമീപം വന്‍ തീപ്പിടുത്തം. പുലര്‍ച്ചെ 3.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. വടക്കേ നടയ്ക്കു സമീപത്തെ ഗോഡൗണും പോസ്റ്റാഫീസും കത്തിനശിച്ചു. പോസ്റ്റാഫീസിന് അരികിലുള്ള ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്.

നാലു യൂണിറ്റുകളിലെ അഗ്‌നിശമന വാഹനങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കമാന്‍ഡോയ്ക്കും അഗ്‌നിശമനസേന വാഹന ഡ്രൈവര്‍ക്കും പരിക്കേറ്റു.

ക്ഷേത്രം കമാന്‍ഡോകളുടെ സിസിടിവിയാണ് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ അഗ്‌നിശമനാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തീപ്പിടുത്തത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. സമീപത്തു കൂട്ടിയിട്ട ചവറിനു തീപിടിച്ചതാവാം കാരണമെന്ന് സൂചനയുണ്ട്. ക്ഷേത്രത്തിന് 50 മീറ്റര്‍ ദൂരത്താണ് പഴയ കെട്ടിടത്തിലാണ് പോസ്റ്റാഫീസും ഗോഡൗണും സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications