സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ടിവി സെന്ററില്‍ മൊബൈല്‍ ടവറില്‍ തീപിടുത്തം
കാക്കനാട്: സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ടിവി സെന്ററിന് സമീപം നാല് നിലകെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ടവറിലേക്ക് വൈദ്യുതി ലൈന്‍ ഘടിപ്പിച്ചിരുന്ന പവര്‍ ഇന്റര്‍ഫേസ് റൂമിനുള്ളിലായിരുന്നു തീപിടുത്തം. തീപിടുത്തത്തില്‍ വിലയേറിയ ട്രാന്‍സിസ്റ്റര്‍ ഉപകരണങ്ങളും ഒപ്ടിക്കല്‍ കേബ്ളുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. അമിത വൈദ്യുതി പ്രവാഹമാണ് തീപടുത്തത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. അപടത്തെ തുടര്‍ന്ന് ടിവി സെന്ററിന് സമീപത്തെ വീടുകളിലെ ഇലക് ട്രോണിക് ഉപകരണങ്ങള്‍ കത്തി നശിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപ വാസികളാണ് കെട്ടിട ഉടമയെ വിവിരം അറിയിച്ചത്. രാവിലെത്തെ ശക്തമായ കാറ്റിലിലും മഴയിലും പ്രദേശക്ക് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം വൈദ്യു പുന: സ്ഥാപിച്ചപ്പോഴായിരുന്നു മൊബൈല്‍ ടവറിന്റെ പവര്‍ ഇന്റര്‍ഫേസ് റൂമിനുള്ളില്‍ നിന്ന് തീയും പുകയും ഉയരാന്‍ തുടങ്ങി.തീപടര്‍ന്ന് മൈാബൈല്‍ ടവറിലേക്കും വ്യാപിച്ചു. തൃക്കാക്കര അഗ്നിശമനയെത്തി വൈദ്യുത ലൈനുകള്‍ ഓഫാക്കിയാണ് തീയണച്ചത്. തീപിടുത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു.
ടിവി, ഫ്രിഡ്ജ് എന്നിവ നശിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അപകട സ്ഥലത്തെത്തി പ്രതിഷേധിച്ചു. അശാസ്ത്രീയമായി നിര്‍മിച്ചിരുന്ന പവര്‍ ഇന്റര്‍ ഫേസ് റൂമിലേക്ക് അമിത വൈദ്യുതി പ്രവഹിച്ചതാണ് വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍ക്ക് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications