കോഴിക്കോട് തീഗോളം വീണു?; കൃഷിയിടം കത്തി നശിച്ചു
കോഴിക്കോട്: കോഴിക്കോടിനടുത്ത് പാലാട്ട് നഗറില്‍ തീഗോളം വീണെന്ന് സംശയം. കൃഷിയിടത്തിന് തീപിടിച്ചു. വാഴയും മരച്ചീനിയുമൊക്കെ കത്തി നശിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. പ്രദേശത്ത് വലിയ ചൂട് അനുഭവപ്പെട്ടതായി പ്രദേശ വാസികള്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ആകാശത്ത് കണ്ട തീഗോളം വീണ്ടും എത്താന്‍ സാധ്യതകളുണ്ടെന്ന് നേരത്തെ ശാത്രവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. മേയ് മാസത്തിന് മുമ്പ് സമാന പ്രതിഭാസം വീണ്ടും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍ പറയുന്നത്.

അതേ സമയം ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഇനിയുമായില്ല. ഇന്നലെ (28-02-2015) സമാന രീതിയില്‍ ജ്വലിയ്ക്കുന്ന എന്തോ വസ്തു വീണ്ടും ആകാശത്ത് കണ്ടതായി എറണാകുളത്തുനിന്ന് റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളത്ത് നാല് സെന്റ് പുരയിടം തീഗോളം വീണതിനെ തുടര്‍ന്ന് കത്തി നശിച്ചതായി പറയുന്നു.
തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള വില്ലേജ് ഓഫീസിലോ പൊലീസ് സ്റ്റഷനിലോ ദുരന്തനിവാരണ അഥോറിട്ടിയേയോ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം തീഗോളം വീണു തീപിടിച്ച ആലുവ കരുമാലൂരില്‍ വിദഗ്ധസംഘം പരിശോധന നടത്തി. ഇവിടെ തീപിടിച്ചിടത്ത് അവശേഷിച്ച ചാരത്തില്‍ വെളുത്തു തിളക്കമുള്ള ക്രിസ്റ്റലുകള്‍ കണ്ടെത്തി.












Click it and Unblock the Notifications