കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീ ഗോളം കണ്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഭൂമികുലുക്കത്തിന് സമാനമായ അവസ്ഥയുണ്ടായതായും ജനങ്ങള്‍. രാത്രി പത്തുമണിയോടെയാണ് ഈ പ്രതിഭാസം ദൃശ്യമായത്. ഉല്‍ക്കാപതനമായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. ഇതേ സമയം മധ്യകേരളത്തില്‍ കനത്ത ഇടിയോടു കൂടി കനത്ത മഴ പെയ്തു.

സംഭവത്തെ കുറിച്ച് പേടിക്കേണ്ട കാര്യമില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി അടൂര്‍ പ്രകാശം അറിയിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ദുരന്തനിവാരണ സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Fireball

ഉല്‍കാ പതനമാണെങ്കില്‍ അത് എവിടെയെങ്കിലും വീണതായി ഇതു വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. കോലഞ്ചേരിക്കു സമീപമുള്ള വലമ്പൂരിലാണ് തീ ഗോളം ഏറ്റവും കൂടുതല്‍ ദൃശ്യമായത്. കനത്ത വെളിച്ചമാണ് ഈ ഭാഗത്തുണ്ടായത്. എന്നാല്‍ എന്താണ് പതിച്ചതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

ഉപഗ്രഹത്തിന്റെയോ റോക്കറ്റിന്റെയോ അവശിഷ്ടങ്ങളാണിതെന്ന നിഗമനവും സജീവമാണ്. ഇതിനു മുമ്പ് റഷ്യയിലും അമേരിക്കയിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് റോക്കറ്റുകളാണെന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് തുടക്കത്തിലുണ്ടായത്. ഇത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കി.

മൂവാറ്റുപ്പുഴയ്ക്ക് അടുത്തുള്ള വലമ്പൂരില്‍ എന്തോ വന്ന് പതിച്ചതായി ചിലര്‍ പറയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ അമേരിക്കയിലും ഇത്തരത്തിലുള്ള പ്രതിഭാസമായുണ്ടായതായി നാസയിലെ ഒരു ശാസ്ത്രജ്ഞന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അത് തകര്‍ന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

English summary
A fireball was reportedly seen streaking across the skies through many districts of Kerala, including Ernakulam, Thrissur, Palakkad, Thiruvananthapuram, Kollam, Kozhikode, Malappuram and Kannur, on Friday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X