കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിഗോളങ്ങള്‍ ഉല്‍ക്ക തന്നെ?; വസ്തുക്കള്‍ പരിശോധനയ്ക്ക്

  • By Gokul
Google Oneindia Malayalam News

കൊച്ചി: വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്തുനിന്നും അഗ്നിഗോളങ്ങള്‍ പതിച്ചത് ഉല്‍ക്കയാണെന്ന് പ്രാഥമിക നിഗമനം. തീഗോളം വീണ പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിന്നു കിട്ടിയ കല്ലിനോട് സാമ്യമുള്ള വസ്തു പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വസ്തു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ലാബില്‍ പരിശോധന നടത്താനാണ് തീരുമാനം.

പലസ്ഥലങ്ങളിലും തീപിടിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു സ്ഥലത്തുനിന്നും ലോഹ കഷ്ണങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് റോക്കറ്റ് തകര്‍ന്നതിന്റെ അവശിഷ്ടമാണെന്നും ചിലര്‍ നിഗമനത്തിലെത്തി.

fireball

റോക്കറ്റ് നിലപതിക്കുകയാണെങ്കില്‍ അതാത് രാജ്യങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളാകാം പതിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കു മുകളില്‍ ഇവ വരാനിടയുണ്ടെങ്കില്‍ മുന്നറിയിപ്പു ലഭിക്കുമായിരുന്നു. അത്തരമൊരു അറിയിപ്പ് ഇന്ത്യന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

ആകാശത്തുനിന്നും പതിച്ചവ ദുരന്തമുണ്ടാക്കാത്തില്‍ ആശ്വാസം കൊള്ളുകയാണ് ജനങ്ങള്‍. ചില സ്ഥലങ്ങള്‍ ചെറിയ തോതില്‍ തീപിടിച്ചതൊഴിച്ചാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. അതിനിടെ തുടര്‍ ദിവസങ്ങളിലും തീഗോളങ്ങള്‍ കണ്ടേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

English summary
Fireballs in Kerala a Meteor Shower
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X