ഫുട്ബോൾ മത്സരത്തിനിടെ പടക്കം പൊട്ടി കാണികൾക്കിടയിലേക്ക് വീണു; 22 ഓളം പേർക്ക് പരുക്ക്
മലപ്പുറം: സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടിത്തെറിച്ചു. അപകടത്തിൽ 22 പേർക്ക് പരുക്കേറ്റു.അരീക്കോട് തെരട്ടമ്മലിലാണ് സംഭവം. കളി തുടങ്ങുന്നതിന് മുൻപുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്നു ഇന്ന്. ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് കാണിക്കൾക്കിടയിലേക്ക് വീണത്. ഇതോടെ മൂന്ന് പേർക്ക് പൊള്ളലേറ്റു. എന്നാൽ അപകടത്തിൽ പരിഭ്രാരന്തരായ കാണികൾ പരക്കം പാഞ്ഞതോടെ തിക്കിനും തിരക്കിനും ഇടയിൽ പെട്ടാണ് 19 ഓളം പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരേയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.












Click it and Unblock the Notifications