ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ സംഘം; ദുരന്തത്തിൽപ്പെട്ടവർക്ക് നേവിയുടെ സഹായങ്ങൾ എത്തിക്കുന്നതിങ്ങനെ
കൊല്ലം; പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനും സഹായത്തിനും നാവിക സേനാ സംഘം കൊല്ലത്തേക്ക് തിരിച്ചു. സേനയുടെ രണ്ട് കപ്പലുകള്‍ കൊല്ലത്തെത്തും.
ഇതേ സമയം പുറം കടലിലുള്ള രണ്ട് കപ്പലുകളോട് അടിയന്തരമായി കൊല്ലം തീരത്ത് എത്തിച്ചേരാന്‍ ദക്ഷിണ സേനാ ആസ്ഥാനത്തു നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നേവിയുടെ ഹെലികോടപ്ടറും കൊല്ലത്തെത്തും.

അടിയന്തരമായി ചികിത്സ ലഭ്യമാക്കേണ്ടവര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തും. ഇതേ സമയം പ്രധാനമന്ത്രിയോടപ്പം വിദഗ്ധ മെഡിക്കല്‍ സംഘം ദില്ലിയില്‍ നിന്ന് ഉച്ചയോടെ കേരളത്തില്‍ എത്തും. ഇന്ത്യിയിലേക്കു തന്നെ മികച്ച ചികിത്സ ഇവര്‍ക്ക് ലഭ്യമാക്കുമെന്നും സംഘം അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തുരം മെഡിക്കല്‍ കോളേജിലും മറ്റ് ആശു പത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ 106 പേര്‍ മരിച്ചു. 350 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതേ സമയം മരിച്ചവരില്‍ 76 പേരെ തിരിച്ചറിഞ്ഞതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിച്ചു.












Click it and Unblock the Notifications