കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിറോസ് കുന്നുംപറമ്പിലിന്‍റെ ടീ ഷർട്ടിന് 35000 രൂപ വിലയെന്ന് പ്രചാരണണം: മറുപടിയുമായി ഫിറോസ്

Google Oneindia Malayalam News

എറണാകുളം: ഓണ്‍ലൈന്‍ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ ധരിച്ച ടീ ഷർട്ടിന്‍റെ വിലയെ ചൊല്ലി വലിയ തോതിലുള്ള ചർച്ചകളായിരുന്നു കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ അരങ്ങേറിയത്. പ്രമുഖ ലക്ഷ്വറി ബ്രാൻഡായ ഫെൻഡിയുടെ (Fendi)യുടെ ടീ ഷർട്ടാണ് ഫിറോസ് ധരിച്ചിരിക്കുന്നതെന്നും ഇതിന് ഏകദേശം 35000 രൂപയോളം വില വരുമെന്നുമായിരുന്നു ആരോപണം. ഇതോടെ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെ വന്നിരിക്കുകയാണ് ഫിറോസ് കുന്നുംപറമ്പില്‍.

 വാർത്തകള്‍

വാർത്തകള്‍

ഇത്തരം വാർത്തകള്‍ ചില മാധ്യമങ്ങളിലടക്കം കണ്ടതോടെ ഇതിനൊന്നും പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഏതോ ഒരു വ്യക്തി പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വാർത്തയാക്കിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറയുന്നു. ആ വ്യക്തി ഫേസ്ബുക്കില്‍ എഴുതിയതിനെ ഒരു വിവരമില്ലായ്മായായിട്ടാണ് ഞാനും കണ്ടത്.

ടീ ഷർട്ട്

ടീ ഷർട്ട്

പക്ഷെ അതിനെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഇത് എവിടേക്കാണ് എത്തിച്ചതെന്ന് ആലോചിക്കുമ്പോള്‍ എനിക്കൊരു പിടിയും കിട്ടുന്നില്ല. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ ഒരു ടീ ഷർട്ട് എടുക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. വന്ന് ഇറങ്ങിയ സമയം ആയതിനാല്‍ കയ്യില്‍ പൈസയൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ അഷ്റഫ് എന്നയാളാണ് ഒരു 1000 എന്‍റെ കയ്യിലേക്ക് വെച്ച് തരുന്നത്.

ബില്ല് എന്‍റെ കയ്യിലുണ്ട്

ബില്ല് എന്‍റെ കയ്യിലുണ്ട്

അങ്ങനെ ആ പൈസയും കൊണ്ടാണ് ടീ ഷർട്ട് എടുക്കാനായി ബുർജുമാനിലെ ഗ്രാന്‍റ് ഔട്ട്ലെറ്റ് എന്ന ഷോഫ്പിലേക്ക് പോയത്. അതിന്‍റെ ബില്ല് എന്‍റെ കയ്യിലുണ്ട്. രണ്ട് ടീ ഷർട്ടും ഒരു ട്രാക്ക് സ്യൂട്ടും ബാഗുമാണ് ഞാന്‍ എടുത്തത്. ഈ നാല് സാധനത്തിനും കൂടിയിട്ട് ഇവിടുത്തെ 170 ദിർഹമാണ് ആയിരിക്കുന്നത് ആയിരിക്കുന്നത്. ടീ ഷർട്ടിന് ഇവിടുത്തെ 30 രൂപയുമാണ് ആയിരിക്കുന്നത്.

മറ്റ് എന്തെല്ലാം വിഷയങ്ങള്‍

മറ്റ് എന്തെല്ലാം വിഷയങ്ങള്‍

ഈ വിലയുടെ ടീ ഷർട്ട് വാങ്ങിയതിന് മുപ്പതിനായിരം രൂപയുടെ ടീ ഷർട്ട് വാങ്ങിയെന്ന് പറയുന്ന വിവരം ഇല്ലാത്താ ഒരുത്തനും, അല്ലെങ്കില്‍ അതി ബുദ്ധിമാനായ ഒരുത്തന്‍. ആ ഒരു വാർത്തയെ പിന്‍പറ്റി നമ്മുടെ നാട്ടിലും മാധ്യമങ്ങളും സഞ്ചരിക്കുന്നു എന്ന് പറയുമ്പോള്‍ ഇത്രയും വാർത്താ ദാരിദ്രം പിടിച്ചവരാണോ നമ്മുടെ നാട്ടിലുള്ളത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള മറ്റ് എന്തെല്ലാം വിഷയങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നും ഫിറോസ് കുന്നുംപറമ്പില്‍ ചോദിക്കുന്നു.

എവിടുന്നാണ് കാശ്

എവിടുന്നാണ് കാശ്

ഒരു വിഭാഗം ആളുകള്‍ നിരന്തരം എനിക്കെതിരെ ഇറങ്ങിത്തിരിക്കുകയാണ്. ഫിറോസിന്‍റെ ടീ ഷർട്ട്, ഫിറോസിന്‍റെ പാന്‍റ്, അവന്‍റെ വെള്ളയും വെള്ളയും വസ്ത്രം, അവന്‍റെ കാറ്, അവന്‍ എവിടുന്ന് പെട്രോള്‍ അടിക്കുന്നു, എവിടുന്ന് ഭക്ഷണം കഴിക്കുന്നു, ഇതിനെല്ലാം എവിടുന്നാണ് കാശ്, അവന് എന്താണ് പണി എന്നെല്ലാം നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

പറയാനുള്ളത്

പറയാനുള്ളത്

ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത്, ഞാന്‍ എങ്ങനെ ജീവിക്കുന്നവെന്ന് നിങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നാണ്. നല്ല ഉദ്യേഷത്തോടെ ഇത്തരം ചോദ്യം ചോദിക്കുന്നവരും ഉണ്ട്. ഈ പറയുന്നത് അവരോടല്ല. ഈ നാട്ടില്‍ നരകയാതന അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവരുടെ ഒരു കാര്യവും അന്വേഷിക്കാത്ത കുറേയണ്ണം ഉള്ളപ്പോള്‍ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിയുമല്ലോ എന്ന് പ്രതീക്ഷിച്ച് ഇറങ്ങിത്തിരിച്ചതിന്‍റെ പേരിലാണ് ഇതൊക്കെ.

അനേകായിരം പ്രവാസികള്‍

അനേകായിരം പ്രവാസികള്‍

എന്നിലുള്ള വിശ്വാസത്തില്‍, ഞാന്‍ കാണിച്ച അക്കൌണ്ടിലേക്ക് അനേകായിരം പ്രവാസികള്‍ ലക്ഷങ്ങളും കോടികളും അയച്ചപ്പോള്‍, അത് കണ്ട് അസൂയമൂത്ത് കണ്ണ് തള്ളി, അല്ലെങ്കില്‍ പ്രാന്ത് പിടിച്ച് കുറേയെണ്ണം ഇറങ്ങിത്തിരിച്ച് എനിക്കെതിരെ ഇത്തരം വിമർശനങ്ങള്‍ കൊണ്ട് വരികയാണ്. നന്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചതിന്‍റെ പേരിലാണ് എനിക്കിതെല്ലാം നേരിടേണ്ടി വരുന്നത്.

രസകരമായി

രസകരമായി

ഇതിനെയൊക്കെ വളരെ രസകരമായി എടുക്കുന്ന ഞാളാണ് ഞാന്‍. വിവാദങ്ങളാണ് ഒരു മനുഷ്യനെ വളർത്തുന്നത്. 35000 ടീ ഷർട്ട് ഫിറോസ് കുന്നുംപറമ്പില്‍ ഇട്ടു എന്ന് പറഞ്ഞാല്‍ അത് എഴുതിയ പൊട്ടന്‍ അല്ലാതെ ബുദ്ധിയുള്ള ഒരാളും, ഫിറോസ് കുന്നുംപറമ്പിലിനെ അറിയുന്ന ഒരാളും ത് വിശ്വസിക്കില്ല. 35000 ടീ ഷർട്ടൊന്നും ഗ്രാന്‍ ഔട്ടില്‍ വില്‍ക്കുമെന്ന് തോന്നുന്നില്ല.

മറുപടി കിട്ടും

മറുപടി കിട്ടും

അവിടൊന്നൊരു ഇന്നർവെയർ എടുക്കണമെന്ന് കരുതിയതാണ്. വില ചോദിച്ചെങ്കിലും ട്രൌസർ പോലത്തെ ഐറ്റമായതിനാല്‍ ഭാഗ്യത്തിന് അത് എടുത്തില്ല. അത് എടുത്തിരുന്നെങ്കില്‍ അതിന് ഒരു അമ്പതോ അറുപതിനായിരമോ വിലയിട്ട് പറഞ്ഞിരുന്നെങ്കില്‍ അത് വലിയ രസം ആവുമായിരുന്നു. എന്നെ അളക്കാനും ഫിറോസ് എന്താണെന്നും നോക്കി വരുന്ന ആളുകളോട് എന്നിലുടെ സഹായം എത്തുന്ന അതാത് രോഗികളുടെ നാവില്‍ നിന്നും അവരുടെ സ്റ്റേറ്റ്മെന്‍റില്‍ നിന്നും കിട്ടും.

Recommended Video

cmsvideo
Firoz Kunnamparambil against Riyas Khan's film
നിങ്ങള്‍ പറയുന്ന പണി

നിങ്ങള്‍ പറയുന്ന പണി

ഏതെങ്കിലും ഒരു രോഗിയുടെ അക്കൌണ്ടില്‍ നിന്നും എന്‍റെ സ്വന്തം ആവശ്യത്തിന് വേണ്ടി ഞാന്‍ ചിലവഴിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ പറയുന്ന പണി ഞാന്‍ എടക്കും. ബാലന്‍സ് വരുന്ന രോഗികളുടെ അക്കൌണ്ടില്‍ നിന്നും പൈസ എടുത്ത് മറ്റ് രോഗികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കല്‍ മോശമാണ്. എനിക്ക് ജീവിക്കാന്‍ ഇത്തരക്കാരുടെ പണം ആവശ്യമില്ല. പിന്നെ എനിക്ക് ജീവിക്കാന്‍ എവിടുന്നാണ് പണം എന്ന ചോദ്യം വരും. എന്നാല്‍ അത് നിങ്ങളാരും അറിയേണ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Firos Kunnumparambil responds to criticism over T-shirt prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X