Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് കോടാലിപ്പറമ്പന്‍, സിനിമ; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍, നിങ്ങള്‍ വിമര്‍ശിക്കൂ...

കൊച്ചി: ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏറെ കാലമായി ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഫിറോസ് കുന്നംപറമ്പിലിന്റേത്. നിരവധി ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഈ രംഗത്ത് തട്ടിപ്പുകളും അനവധിയാണ്.

കഴിഞ്ഞ ദിവസം നടന്‍ റിയാസ്ഖാന്‍ മുഖ്യകഥാപാത്രമാകുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകള്‍ക്ക് എതിരായ പ്രമേയമാണ് സിനിമ. സുരേഷ് കോടാലിപ്പറമ്പന്‍ എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഇത് ഫിറോസ് കുന്നംപറമ്പിലിനെ ലക്ഷ്യമിട്ടാണ് എന്ന പ്രചാരണം വന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വ്യാപകമാണ്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ്....

സിനിമ മായാക്കൊട്ടാരം

സിനിമ മായാക്കൊട്ടാരം

റിയാസ് ഖാന്‍ മുഖ്യകഥാപാത്രമാകുന്ന സിനിമയുടെ പേര് മായക്കൊട്ടാരം എന്നണ്. ഇതിലെ കഥാപാത്രത്തിന്റെ പേരാണ് സുരേഷ് കോടാലിപ്പറമ്പര്‍. പേരുമായുള്ള സാദൃശ്യം കൂടി സൂചിപ്പിച്ചായിരുന്നു ഫിറോസ് കുന്നംപറമ്പിലിനെതിരായ ട്രോളുകള്‍. ചാരിറ്റി നടത്തുന്നവരെ അധിക്ഷേപിക്കാനല്ലെന്നും തട്ടിപ്പ് നടത്തുന്നവരെ മാത്രം ലക്ഷ്യമിട്ടാണ് സിനിമ എന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

എന്റെ പേരും മതവും

എന്റെ പേരും മതവും

വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്ക് എന്റെ പേരും മതവുമാണ് ലക്ഷ്യം. അവരുടെ മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ല. നിങ്ങള്‍ പരമാവധി ചെയ്‌തോളൂ. ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറയുന്നു.

സ്വര്‍ണം കടത്തിയിട്ടില്ല

സ്വര്‍ണം കടത്തിയിട്ടില്ല

ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല. ആരുടെയും ഹവാല ഏജന്റല്ല. ലഹരി വില്‍പ്പന നടത്തിയിട്ടില്ല. സ്വര്‍ണം കടത്തിയിട്ടില്ല. ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഏത് അന്വേഷണ ഏജന്‍സിയെയും എനിക്കെതിരെ കൊണ്ടുവരൂ. എനിക്ക് പ്രശ്‌നമില്ലെന്നും ഫിറോസ് പറയുന്നു.

മടിയില്‍ കനമില്ല

മടിയില്‍ കനമില്ല

എല്ലാവരും പറയുന്ന പോലെ അല്ല. മടിയില്‍ കനമില്ല എന്ന് പറഞ്ഞാല്‍ കനമില്ല എന്ന് തന്നെയാണ്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. ആരുടെയും ചെലവിലല്ല ഞാന്‍ ജീവിക്കുന്നത്. നിങ്ങള്‍ വിമര്‍ശിച്ചോളൂ. അത് തുടരണം. അപ്പോഴാണ് എന്റെ വീഡിയോസിന് കൂടുതല്‍ ഫണ്ട് ലഭിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

വലിയ ടീം തന്നെയുണ്ട്

വലിയ ടീം തന്നെയുണ്ട്

എനിക്കെതിരെ വലിയ ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ സിനിമ വരെ ഒരുക്കുന്നു. വലിയ ഫണ്ട് പിരിച്ച് സിനിമ വരെ പിടിക്കുന്നു. നിങ്ങള്‍ക്കിത് ബിസിനസാണ്. അഭിനയിച്ചാലും സംവിധാനം ചെയ്താലും പണം കിട്ടും. എനിക്ക് ലഭിക്കുന്ന പണത്തിലൂടെയാണ് ഒരുപാട് പേര്‍ക്ക് ജീവിത മാര്‍ഗം ഒരുങ്ങുന്നത്. ഞാന്‍ ഇനിയും ചെയ്യും. ഈ ജീവിതം ഓടിക്കൊണ്ടേ ഇരിക്കും.

അടിച്ച് താഴെയിടുന്നത് വരെ

അടിച്ച് താഴെയിടുന്നത് വരെ

നിങ്ങള്‍ അടിച്ച് താഴെയിടുന്നത് വരെ ഈ ജീവിതം ഓടിക്കൊണ്ടിരിക്കും. ഈ പ്രവര്‍ത്തനം തുടരും. ഹവാല, കള്ളപ്പണം തുടങ്ങി എനിക്കെതിരെ പറയുന്നത് നിങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കണം. എന്നെ മോശമാക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. പല മേഖലയിലും പ്രവര്‍ത്തിക്കുന്ന വലിയ സംഘമാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.

എന്തിനാണ് എന്നെ പേടിക്കുന്നത്

എന്തിനാണ് എന്നെ പേടിക്കുന്നത്

നിങ്ങള്‍ എന്തിനാണ് എന്നെ പേടിക്കുന്നത്. നിരവധി പേരെ സഹായിക്കുന്നത് കൊണ്ട് എന്തിനാണ് എന്നെ നിങ്ങള്‍ ഭയക്കുന്നത്. ആളുകള്‍ക്ക് വാഗ്ദാനം മാത്രം നല്‍കി ജീവിച്ചിരുന്നവര്‍ക്ക് എന്നെ പോലുള്ളവര്‍ തിരിച്ചടിയാണ്. എനിക്ക് ഒരു ലക്ഷ്യമുണ്ട്. അതിലേക്കാണ് എന്റെ യാത്ര എന്നും ഫിറോസ് പറയുന്നു.

27 വീടുകള്‍ ഒരുങ്ങുന്നു

27 വീടുകള്‍ ഒരുങ്ങുന്നു

മഞ്ചേരിയിലെ ആലുങ്ങലില്‍ 27 വീടുകള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിര്‍മിക്കുകയാണ്. വളരെ നേരത്തെ തുടങ്ങിയ പദ്ധതിയാണിത്. ഇതില്‍ അഞ്ച് വീടുകള്‍ക്ക് നാളെ താക്കേല്‍ ദാനം ചെയ്യും. വാട്‌സ് ആപ്പ് കൂട്ടായ്മയിലുള്ളവരുടെ സഹായത്തോടെയാണ് ഇത്രയും സാധ്യമായത്. ടൈല്‍സ്, പെയിന്റിങ് വിഭാഗത്തില്‍പ്പെട്ടവരും സഹായിച്ചിട്ടുണ്ട് എന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+