കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിറോസ് കുന്നംപറമ്പില്‍ അറസ്റ്റില്‍? ഫിറോസിനെതിരെ കേസ് എടുത്ത് പോലീസ്... സംഭവിച്ചതില്‍ വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

മാനന്തവാടി: ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു എന്നൊരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി നില്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരമൊരു വാര്‍ത്തയും പുറത്ത് വന്നത്.

ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍? ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?

കോണ്‍ഗ്രസിന്റെ 2+1 ഫോര്‍മുല! തവനൂരില്‍ പൊതു സ്വതന്ത്രന്‍ ഫിറോസ് കുന്നംപറമ്പില്‍? ലീഗ് വഴങ്ങുമോകോണ്‍ഗ്രസിന്റെ 2+1 ഫോര്‍മുല! തവനൂരില്‍ പൊതു സ്വതന്ത്രന്‍ ഫിറോസ് കുന്നംപറമ്പില്‍? ലീഗ് വഴങ്ങുമോ

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

യഥാര്‍ത്ഥത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ടോ? എന്ത് നടപടിയാണ് മാനന്തവാടി പോലീസ് സ്വീകരിച്ചത്? എന്താണ് ഈ വിവാദത്തില്‍ ഫിറോസിന് പറയാനുള്ളത്? പരിശോധിക്കാം...

വിവാദ പരാമര്‍ശം

വിവാദ പരാമര്‍ശം

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ഫിറോസ് കുന്നംപറമ്പില്‍ നടത്തി വിവാദ പരാമര്‍ശം ഏറെ ചര്‍ച്ചായിരുന്നു. നന്ദിയില്ലാത്ത രോഗികളെ നടു റോഡിലിട്ട് തല്ലിക്കൊല്ലണം എന്നായിരുന്നു ഫിറോസ് പറഞ്ഞത്. ചികിത്സാവശ്യത്തിന് ശേഷം ബാക്കി വരുന്ന പണത്തിന് അവകാശവാദം ഉന്നയിക്കുന്നവരെ ലക്ഷ്യം വച്ചായിരുന്നു ഫിറോസിന്റെ വാക്കുകള്‍.

വയനാട്ടിലെ സംഭവം

വയനാട്ടിലെ സംഭവം

വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ഇത്തരം ഒരു പ്രതികരണത്തിന് വഴിവച്ചത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഫിറോസിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോഴത്തെ പ്രചാരണം.

പോലീസ് കേസ്

പോലീസ് കേസ്

വയനാട്ടിലെ കുട്ടിയുടെ മാതാപിതാക്കള്‍ ആണ് മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണ് പപരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. പരാതില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അറസ്റ്റ്?

അറസ്റ്റ്?

ഈ കേസില്‍ ഫിറോസ് കുന്നംപറമ്പിലിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു എന്നതാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ തന്റെ മൊഴിയെടുക്കുക മാത്രമാണ് പോലീസ് ചെയ്തത് എന്നാണ് ഫിറോസിന്റെ വിശദീകരണം. കേസില്‍ തന്നെ പ്രതിയാക്കാന്‍ ആവില്ലെന്നും ഫിറോസ് പറയുന്നുണ്ട്.

പിരിച്ചെടുത്ത പണം

പിരിച്ചെടുത്ത പണം

കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നംപറമ്പില്‍ തട്ടിയെടുത്തു എന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍, കുട്ടിയുടെ മാതാപിതാക്കള്‍ ആണ് പണത്തിന് വേണ്ടി നടക്കുന്നത് എന്നാണ് ഫിറോസിന്റെ പ്രത്യാരോപണം. ചികിത്സയ്ക്ക് ആവശ്യമായ പണത്തേക്കാള്‍ കൂടുതല്‍ ലഭിക്കുകയാണെങ്കില്‍, അത് മറ്റ് രോഗികള്‍ക്കായി നല്‍കാമെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയിരുന്നതായും ഫിറോസ് പറയുന്നുണ്ട്.

തെളിവുണ്ട്

തെളിവുണ്ട്

താന്‍ പണം തട്ടിയെടുത്തിട്ടില്ല എന്നാണ് ഫിറോസിന്റെ വാദം. മാനന്തവാടിയിലെ കുട്ടിയ്ക്കായി ലഭിച്ച സഹായത്തില്‍ നിന്ന് സ്വീകരിച്ചതിന്റേയും അത് മറ്റ് രോഗിയ്ക്ക് നല്‍കിയതിന്റേയും എല്ലാം തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ട് എന്നും ഫിറോസ് പറയുന്നു. ഈ തെളിവുകള്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഫിറോസ് പറയുന്നുണ്ട്.

ഫിറോസിനെ പേടിച്ച് ഒളിവിലെന്ന്

ഫിറോസിനെ പേടിച്ച് ഒളിവിലെന്ന്

ആദ്യഘട്ടത്തില്‍ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഫിറോസിനെ പേടിച്ച് തങ്ങള്‍ ഒളിവില്‍ കഴിയേണ്ട സ്ഥിതിയാണെന്നും അവര്‍ ആരോപിച്ചിരുന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു.

ഫിറോസ് ക്രിമിനല്‍ എന്ന്

ഫിറോസ് ക്രിമിനല്‍ എന്ന്

ഫിറോസ് കുന്നംപറമ്പില്‍ ഒരു ക്രിമിനല്‍ ആണെന്ന ആക്ഷേപവും അവര്‍ ഉന്നയിച്ചിരുന്നു. കുട്ടിയുടെ ചികിത്സ കഴിയും മുമ്പ് തന്നെ ഫിറോസിന്റെ ബിനാമി ഏഴ് ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നതായും ഇവര്‍ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍

ഇത്തവണ ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന്‍ മുസ്ലീം ലീഗ് താത്പര്യപ്പെട്ടിരുന്നു. തവനൂരില്‍ യുഡിഎഫിന്റെ പൊതു സ്വതന്ത്രനായി ഫിറോസ് എത്തുന്നതിനോട് കോണ്‍ഗ്രസിനും താത്പര്യമുണ്ടായിരുന്നു. ചികിത്സാ സഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പും ഫിറോസിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

നടുറോഡിലിട്ട് തല്ലിക്കൊല്ലണം; ഇത്തരം ആള്‍ക്കാരെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു; വിവാദ പരാമര്‍ശവുമായി ഫിറോസ്നടുറോഡിലിട്ട് തല്ലിക്കൊല്ലണം; ഇത്തരം ആള്‍ക്കാരെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു; വിവാദ പരാമര്‍ശവുമായി ഫിറോസ്

English summary
Firos Kunnamparambil under arrest or not? What is spreading on social media, Firos explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X