• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നവ്യ, നിങ്ങൾ ഒരു നടി മാത്രമല്ല വലിയൊരു മനുഷ്യസ്നേഹി കൂടിയാണ്; കുറിപ്പുമായി ഫിറോസ് കുന്നുംപറമ്പില്‍

തിരുവനന്തപുരം: അപൂര്‍വരോഗം ബാധിച്ച സൗമ്യയെന്ന പെണ്‍കുട്ടിക്കായി നടി നവ്യാ നായര്‍ ചെയ്ത വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ സൗമ്യയുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. നവ്യ നായരുടെ ഈ നീക്കത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍. സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിട്ടാണെന്നാണ് ഫിറോസ് കുന്നും പറമ്പില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

cmsvideo
  Firoz Kunnamparambil praises Navya Nair | Oneindia Malayalam
  പ്രിയപ്പെട്ട നവ്യാനായർ

  പ്രിയപ്പെട്ട നവ്യാനായർ

  ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിട്ടാണ്.

  അവളുടെ മാത്രം ജീവൻ അല്ല

  അവളുടെ മാത്രം ജീവൻ അല്ല

  നിങ്ങൾ അവൾക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവൻ അല്ല, മകൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോൾ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്...

  അറിയപ്പെടുന്ന ഒരു നടിയാണ്

  അറിയപ്പെടുന്ന ഒരു നടിയാണ്

  നിങ്ങൾ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങൾ ഉണ്ട്. ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കിൽ, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ തോന്നില്ല , ആ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുമായിരുന്നില്ല.

  വലിയൊരു മനുഷ്യസ്നേഹിയാണ്

  വലിയൊരു മനുഷ്യസ്നേഹിയാണ്

  മറ്റുള്ളവരുടെ സങ്കടങ്ങൾ പങ്കിട്ടെടുക്കാൻ കഴിയുന്ന , അവർക്കുവേണ്ടി വേദനിക്കുന്ന, അതിന് പരിഹാരം കാണാൻ ശ്രമിക്കുന്ന മനുഷ്യർ, ഹൃദയത്തിൽ ഒരുപാട് നന്മയുള്ളവരാണ്. അവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ..അതെ, നിങ്ങൾ വലിയൊരു മനുഷ്യസ്നേഹിയാണ്...

  താര ജാഡകളില്ലാതെ

  താര ജാഡകളില്ലാതെ

  താര ജാഡകളില്ലാതെ, വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്. ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നത്, അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല.

  അഭിമാനം, സന്തോഷം

  അഭിമാനം, സന്തോഷം

  പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല, അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു. സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയിൽ അവൾ പ്രാർത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സിൽ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്.... അഭിമാനം, സന്തോഷം... നിങ്ങളെ പോലുള്ളവരാണ്, സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്- ഫിറോസ് കുന്നുംപറമ്പില്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

  നവ്യയുടെ ഇടപെടല്‍

  നവ്യയുടെ ഇടപെടല്‍

  14 വര്‍ഷം മുമ്പ് പനി വന്നതിനെ തുടര്‍ന്ന് കിടപ്പിലാവുകയും തുടര്‍ന്ന് നടന്ന ഓപ്പറേഷനില്‍ സൗമ്യയുടെ കാലുകള്‍ തളരുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയാ സൗമക്ക് സാധരണ ജീവിതത്തിലേക്ക് സൗമ്യക്ക് എത്തണമെങ്കില് ഓപ്പറേഷന് അനിവാര്യയിരുന്നു. ഇതിനായി എട്ട് ലക്ഷം രൂപയോളം ആവശ്യമായിരുന്നു ഇതേ തുടര്‍ന്നാണ് നവ്യ നായര്‍ ഉള്‍പ്പടേയുള്ളവര്‍ സൗമ്യയുടെ കാര്യം ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്.

  കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം

  English summary
  firos Kunnumparambil praises Navya Nair; You are not only an actress but also a great person
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X