കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്

Google Oneindia Malayalam News

തിരുവനന്തപുരം: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നുംപറമ്പില്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ് പോലീസ്, വര്‍ഷ എന്ന പെണ്‍കുട്ടിക്ക് പുറമെ മറ്റ് മൂന്ന് പേരും സാമൂഹ്യമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നുവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഫിറോസ് കുന്നംപറമ്പിലിന് പുറമെ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിങ്ങനെ നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചോദ്യം ചെയ്തേക്കും

ചോദ്യം ചെയ്തേക്കും

പരാതികളുടെ അടിസ്ഥാനത്തില്‍ ഇവരെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജാമ്യമില്ലാത്ത "ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ "എന്ന IPC 383 വകുപ്പും, 511, 34 എന്നീ വകുപ്പുളും ചാർജ്ജ് ചെയ്താണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

 വിശദീകരണം

വിശദീകരണം


അതേസമയം, താന്‍ വര്‍ഷയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഫിറോസ് കുന്നുംപറമ്പിലും രംഗത്ത് എത്തിയിട്ടുണ്ട്. വര്‍ഷയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ സന്ദേശമടക്കമാണ് ഫിറോസ് കുന്നുംപറമ്പിലിന്‍റെ വിശദീകരണം. ഫിറോസ് ഒരിക്കലും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സാജന്‍ കേച്ചരിക്കെതിരെ ആണ് കേസ് കൊടുത്തതെന്നും ഓഡിയോയിയില്‍ വര്‍ഷ പറയുന്നുണ്ട്.

കേസുകൊടുത്തത് ശരിയാണ്

കേസുകൊടുത്തത് ശരിയാണ്


'ഞാന്‍ കേസുകൊടുത്തത് ശരിയാണ്. സാജന്‍ ചേട്ടനെതിരെയാണ് കേസ് കൊടുത്തത്. അത്രക്ക് ശല്യം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. രോഗികളെ കൊണ്ടടക്കം വിളിപ്പിച്ച് തന്നെ ബുദ്ധിമുട്ടിച്ചു. ഒരു പനി വന്നാല്‍ തീരുന്ന കാര്യമാണ് ഉള്ളു എന്നൊക്കെയാണ് പറഞ്ഞത്. സഹായം ചെയ്തുവെന്ന് വെച്ച് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്'-വര്‍ഷ പറയുന്നു.

ഫിറോസ് കുന്നുംപറമ്പിലിന് എതിരേയല്ല

ഫിറോസ് കുന്നുംപറമ്പിലിന് എതിരേയല്ല

ഞാന്‍ കേസ് കൊടുത്തത് അയാള്‍ക്കെതിരെയാണ്. ഫിറോസ് കുന്നുംപറമ്പിലിന് എതിരേയല്ല. ഞാന്‍ കൊടുത്ത പരാതിയില്‍ എവിടിയേും ഫിറോസ്ക്കയുടെ പേര് പറഞ്ഞിട്ടില്ല. എന്നെ വിളിച്ചപ്പോള്‍ അതിലൊരു ഭീഷണിയുണ്ടെന്ന കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. അതിപ്പോഴും പറയുന്നില്ല. അത് ആ ഓഡിയോ കേട്ടവര്‍ക്ക് എല്ലാം മനസ്സിലാവും.

 ഒന്നും ചെയ്യാന്‍ കഴിയില്ല

ഒന്നും ചെയ്യാന്‍ കഴിയില്ല

ഇപ്പോള്‍ ഞാന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പോലീസ് കേസ് എടുത്ത് കഴിഞ്ഞു. അന്വേഷണത്തിലായതുകൊണ്ട് ഒരു രൂപപോലും അക്കൗണ്ടില്‍ നിന്ന് നീക്കരുതെന്നാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ ചെയ്തത് അവരുടെ ഡ്യൂട്ടി മാത്രമാണ്. സാജന്‍ ചേട്ടനെതിരെ ഒരു പാരാതി കൊടുത്തപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ചാവും അവര്‍ അന്വേഷിക്കുന്നതെന്നും വര്‍ഷ പറയുന്നു.

Recommended Video

cmsvideo
One NRI talks about Firos Kunnamparambil | Oneindia Malayalam
ബുദ്ധി ആരുടേത്

ബുദ്ധി ആരുടേത്

തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള നിർബന്ധ ബുദ്ധി ആരുടെതെന്ന് ചോദ്യവും വര്‍ഷയുടെ ഓഡിയെ പങ്കുവെച്ചു കൊണ്ട് ഫിറോസ് കുന്നുംപറമ്പില്‍ ചോദിക്കുന്നു. കൈരളി ചാനലിൽ നീ നൽകിയ വാർത്തയിൽ സാജൻ കേച്ചേരി സംസാരിച്ചത് പോലെയാണ് ഫിറോസ് കുന്നം പറമ്പിലും സംസാരിച്ചത് എന്ന് പറഞ്ഞല്ലോ.ആത് ആരുടെ നിർബന്ധത്തിന് വഴങ്ങിയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

 സത്യം പുത്ത് വരും

സത്യം പുത്ത് വരും

ഈ കേസിൽ ഫിറോസ് കുന്നും പറമ്പിലിനെ കുടുക്കാനും കള്ള വാർത്തകളും പ്രചരണങ്ങളും നടത്താൻ കൂടെ കൂടിയവരും പറയിപ്പിച്ചവരും ആരാണെന്ന് ചോദിക്കുന്നില്ല. കാരണം അത് കേരള സമൂഹത്തിൽ പകൽ വെളിച്ചം പോലെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട് സത്യം പുത്ത് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഹവാല പണമാണെങ്കിൽ

ഹവാല പണമാണെങ്കിൽ

വർഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും സർക്കാർ കണ്ടു കെട്ടുകയും ചെയ്യണമെന്ന് ഫിറോസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തിരിച്ച് പിടിക്കണം

തിരിച്ച് പിടിക്കണം

ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കിൽ ആ പണം എത്രയും പെട്ടന്ന് സർക്കാർ തിരിച്ച് പിടിക്കണം. ഹവാല ക്കാരും ചാരിറ്റിക്കാരും വർഷയും തമ്മിൽ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വർഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ട് അവരെയും പ്രതിചേർത്ത് കേസ് എടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

പരാതി

പരാതി

അമ്മയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനായിരുന്നു വര്‍ഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പണം സമാഹരിച്ച് നല്‍കുന്ന സാജന്‍ കേച്ചേരി എന്നയാള്‍ വര്‍ഷയെ സഹായിക്കുകുയം ചെയ്തു. എന്നാല്‍ പിന്നീട് പണം തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധത്തിലുള്ള അക്കൗണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഇയാളും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് വര്‍ഷ പോലീസില്‍ നല്‍കിയ പരാതി.

 ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ കരുത്ത്; സമവായ സാധ്യതകളുമായി വിമതര്‍ ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ കരുത്ത്; സമവായ സാധ്യതകളുമായി വിമതര്‍

English summary
Firos Kunnumparambil releases audio clip of Varsha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X