മയിലിനെ കറിവെയ്ക്കാൻ ദുബൈയിലേക്കെന്ന് ഫിറോസ് ചുട്ടിപ്പാറ; വിദ്വേഷ കമന്റുകളുമായി സംഘി പ്രൊഫൈലുകൾ
കൊച്ചി; യു ട്യൂബർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവുമായി സംഘപരിവാർ അനുകൂലികൾ. മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനോട് ഫിറോസ് ചുട്ടിപ്പാറ പങ്കുവെച്ച വീഡിയോയ്ക്കെതിരെയാണ് സൈബർ ആക്രമണം. പക്ഷികളുടെ ഇറച്ചി വിൽക്കുന്ന ദുബൈയിലെ മാർക്കറ്റിൽ മയിലിറച്ചി കിട്ടുമെന്നും അവിടെ പോയി കറിവെയ്ക്കാനുള്ള പ്ലാനാണ് തയ്യാറാക്കുന്നതെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.
'മഞ്ജു വാര്യർ നിങ്ങളാണ് യഥാർത്ഥ മോട്ടിവേറ്റർ';പുതിയ ഫോട്ടോസും വമ്പൻ ഹിറ്റ്
എന്നാൽ ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന വിമര്‍ശനമാണ് സംഘപരിവാർ പ്രൊഫൈലുകൾ ഉയർത്തുന്നത്.

മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണെന്നാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ശങ്കു ടി ദാസ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.
അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്.
ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല.
അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം.
ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്, എന്നാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനര്‍ഥിയായിരുന്ന ശങ്കു ടി ദാസ് കുറിച്ചിരിക്കന്നത്, കമന്റിൽ പറയുന്നു.

മറ്റ് ചില കമന്റുകൾ വായിക്കാം-'നിങ്ങൾ ദുബായല്ല ദുനിയാവിന്റെ ഏതറ്റം പോയാലും ഇന്ത്യക്കാരൻ തന്നെയാണ്, ഇനി അതല്ല സ്വന്തം മത വിശ്വാസം മാത്രമേ ചേർത്ത് പിടിക്കു എന്നാണെങ്കിൽ അതിന്റെ പേര് മറ്റൊന്നാണ്
ദുബായിൽ മയിൽ മാത്രമല്ല നല്ല പോർക്കും കിട്ടും സൂപ്പർ മാർക്കറ്റിലും സ്പിന്നീസിലും ഒക്കെ. മയിലിറച്ചി കുക്ക് ചെയ്ത് കഴിഞ്ഞ് പോർക്ക് ഫ്രൈ കൂടി ഒന്ന് പരീക്ഷിച്ചാൽ വ്യൂവേർസ് ഇനിയും കൂടുതൽ കിട്ടും'.

'ഈ ഭാരതത്തിൽ ഇസ്ലാമിക പ്രബോധനത്തിന് അനുവാദം നൽകിയവരാണ് ഹൈന്ദവ സമൂഹം. അത് മറക്കരുത്.കൂടാതെ
രാജ്യത്തിൻ്റെ ദേശീയപക്ഷിയാണ്.
ഒരു ഭാരതീയൻ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടത്.
അത് ഓരോ ഭാരതീയൻ്റെയും കടമയാണ്.
ഇതുമായി മുന്നോട്ട് പോകുന്ന പക്ഷം ലക്ഷകണക്കിന് പേരുടെ ശത്രുവും, രാജ്യദ്രോഹിയായി താങ്കൾ മാറും.
താങ്കളെ വളർത്തിയവർ താങ്കളെ തകർക്കും.
( തീരുമാനം ഒഴിവാക്കിയതായി വീഡിയോ ഇട്ടാൽ താങ്കളുടെ വ്യക്തിത്വത്തിന് പവിത്രത കൂടുകയേ ഉള്ളൂ.തെറ്റ് പറ്റാത്തവർ ഇല്ല, അതിൽ ഖേദം പ്രകടിപ്പിക്കുന്നതാണ് വിവേകം'

അതേസമയം ഫിറോസിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ ഫലമായ മാങ്ങ ജ്യൂസടിച്ച് കുടിക്കുന്നത് രാജ്യദ്രോഹമാണോ, ദേശീയ മത്സ്യമായി അംഗീകരിച്ച അയലയെ കറിവെച്ച രാജ്യദ്രോഹിയാകുമോ തുടങ്ങിയ കമന്റുകളാണ് ചിലർ പങ്കുവെച്ചിരിക്കുന്നത്.

മയിലിനെ ദേശീയ പതാകയോട് ഉപമിക്കുന്നത് ഒരു തരം സങ്കി ബുദ്ധിയാണെന്നാണ് മറ്റൊരാളുടെ കമന്റ്. ദേശീയ പതാക ഒരു പ്രതീകമാണ്, പതാകയെ അപമാനിക്കുമ്പോൾ രാജ്യത്തെ അപമാനിക്കുന്നു എന്നല്ലാതെ മറ്റൊരർത്ഥമില്ല. എന്നാൽ മയിലിൻ്റെ കാര്യം അതല്ല. ആ പക്ഷി രാജ്യത്തെ പ്രതിനി തീകരിക്കുന്നില്ല. ഒരു ഫുഡ് വ്ളോഗർ എന്ന നിലക്ക് ഏത് exploration നും experiment ഉം ചെയ്യാൻ ഫിറോസിന് അവകാശമുണ്ട്, സങ്കികളുടെ തിട്ടൂരമുള്ള ചീട്ട് വേണ്ട, എന്നും കമന്റിൽ പറയുന്നു.

പശുവിന്റെ പേരിൽ ആളെ കൊല്ലുമ്പോൾ ഇതിൽ കമന്റിട്ട പലരേയും കണ്ടില്ല, ഓരോ രാജ്യത്തും അതിന്റേതായ നിയമം ഉണ്ട്. അത് വെച്ച് തിന്ന് കൊള്ളട്ടെ,മയിലിന്റെ വിലപോലും മനുഷ്യന് നൽകാത്തവരോട് പുച്ഛം, എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.












Click it and Unblock the Notifications