മയിൽ വിവാദത്തിൽ വമ്പൻ ട്വിസ്റ്റുമായി ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൻ ഹിറ്റ്
ദില്ലി; മയിലിറച്ചി വെയ്ക്കാൻ ദുബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം യൂട്യബറായ ഫിറോസ് ചുട്ടിപ്പാറ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.പക്ഷികളുടെ ഇറച്ചി വിൽക്കുന്ന ദുബൈയിലെ മാർക്കറ്റിൽ മയിലിറച്ചി കിട്ടുമെന്നും അവിടെ പോയി കറിവെയ്ക്കാനുള്ള പ്ലാനാണ് തയ്യാറാക്കുന്നതെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്.
എന്നാൽ തൊട്ട് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു ഫിറോസ് നേരിട്ടത്. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന വിമര്‍ശനമാണ് സംഘപരിവാർ പ്രൊഫൈലുകൾ ഉയർത്തിയത്.

മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണെന്നൊക്കെയുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ. ഫിറോസ് നിങ്ങൾ എവിടെ പോയാലും ഒരു ഇന്ത്യൻ ആണെന്ന് മറക്കരുത്. ഇത് പാടില്ല.. ചെയ്യരുത്. ചെയ്താൽ ദുഖിക്കേണ്ടി വരും തുടങ്ങിയ കമന്റുകളും ഉണ്ടായിരുന്നു.

അതേസമയം പ്രകോപന കമന്റുകളും ഭീഷണികളും നിറഞ്ഞെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാൻ ഫിറോസ് തയ്യാറായിരുന്നില്ല. മാത്രമല്ല വിമർശനങ്ങളെല്ലാം തള്ളിക്കൊണ്ടുള്ള മറ്റൊരു വീഡിയോയും ഫിറോസ് പിന്നാലെ പങ്കുചവെച്ചു.അതിൽ മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെയായിരുന്നു ഫിറോസ് പറ‍്ഞിരുന്നത്.

മയിലിന്റെ വില തൂക്കം എന്നിവയെ കുറിച്ചെല്ലാം പറയുന്ന വീഡിയോയിൽ മയിലിനെ കറി വെയ്ക്കണോ അതോ ഗ്രില്ല് ചെയ്യണോ എന്നെക്കെയും ഫിറോസ് പറഞ്ഞിരുന്നു.എന്നാൽ ഏറ്റവും ഒടുവിലായി പങ്കുവെച്ച വീഡിയോയിൽ വമ്പൻ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. മയിലിന് പകരം കോഴിക്കറിയാണ് ഫിറോസ് തയ്യാറാക്കിയിരിക്കുന്നത്.

മയിലിനെ കറിവെയ്ക്കാൻ തിരുമാനിച്ചിരു്നില്ലെന്നും ഇതിന്റെ ചന്തം കണ്ടാൽ ഇതിനെ ഭക്ഷിക്കാൻ തോന്നുമോയെന്നും ഫിറോസ് വീഡിയോയിൽ ചോദിക്കുന്നു. രസകരമായൊരു കണ്ടന്റ് തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ്. ഇത്രയും ക്യൂട്ടായ പക്ഷിയെ എങ്ങനെയാണ് കൊല്ലുക. അത്രയും മോശക്കാരല്ല ഞങ്ങൾ. ഇത് ഞങ്ങളുടെ ദേശീയ പക്ഷിയാണ്. ആരും മയിലിനെ കൊല്ലാന്‍ പാടില്ല. അത് മോശമായ കാര്യമാണ്. അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന തെറ്റായ സന്ദേശമായിപ്പോകും അത്.

ആരും മയിലിനെ ഉപദ്രവിക്കരുത്. ഇവിടെ വന്നപ്പോ കിട്ടിയത് മയിലിനെ പിടിക്കാനുള്ള ഭാഗ്യമാണ്. കാരണം നമ്മുടെ നാട്ടിൽ ഇതിനെ പിടിക്കാനോ തൊടാനോ പാടില്ല. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. നാല് കിലോ തൂക്കമുള്ള ചെറിയ മയിലാണ്. ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം.

മയിലിനെ ഇവിടെ കറിവെയ്ക്കുന്നത് നിയമവിധേയമാണ്. എന്നിരുന്നാലും ഇന്ത്യയിൽ അത് ചെയ്യുന്നത് തെറ്റാണ്. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു, വീഡിയോയിൽ ഫിറോസ് പറഞ്ഞു. അതേസമയം പുതിയ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും ഉയരുന്നുണ്ട്. കേരളത്തിൽ വിവാദം കത്തിക്കയറിയപ്പോൾ തീരുമാനം മാറ്റിയതാണോ ഇക്കാ,അങ്ങനെ തോന്നുന്നു എന്നാണ് ചില കമന്റ്.നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തി പിടിച്ച ഫിറോസ് ഇക്ക നന്ദി. നമ്മുടെ ദേശീയ ബിംബങ്ങളെ ബഹുമാനിക്കാൻ മടിയുള്ള ആളുകളോട് അതിനെ ബഹുമാനിക്കണം എന്നും മറ്റു രാജ്യക്കാരെ കൊണ്ട് സ്നേഹിക്കാൻ പഠിപ്പിക്കാനും പറഞ്ഞു... അതിനി എന്ത് കാരണം കൊണ്ടായാലും ഇപ്പോഴുള്ള പോലെ തുടർന്നും നിങ്ങളെ സ്നേഹിക്കും, എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ ഉണ്ട്.












Click it and Unblock the Notifications