കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാക്ക് പാലിക്കാനല്ലേ തന്നോട് ആവശ്യപ്പെട്ടത്.. നൻമയുടെ കരങ്ങളെ വെട്ടിമാറ്റരുത്' പ്രതികരിച്ച് ഫിറോസ്

'വാക്ക് പാലിക്കാനല്ലേ തന്നോട് ആവശ്യപ്പെട്ടത്.. നൻമയുടെ കരങ്ങളെ വെട്ടിമാറ്റരുത്' പ്രതികരിച്ച് ഫിറോസ്

  • By Aami Madhu
Google Oneindia Malayalam News

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് വർഷ എന്ന കണ്ണൂർ സ്വദേശിയായ പെൺകുട്ടി ലൈവിൽ വന്നത് ദിവസങ്ങൾക്ക് മുൻപാണ്. വർഷയുടെ നിസഹായവസ്ഥ കണ്ട് നിരവധി പേർ അവരെ സഹായിക്കുകയും ചെയ്തു. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം കരഞ്ഞ് കൊണ്ട് വീണ്ടും വർഷ ലൈവിലെത്തി. തന്നെ സഹായിച്ച ചാരിറ്റി പ്രവർത്തകർ പണത്തിന്റെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പെൺകുട്ടി ആരോപിച്ചത്. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ േകച്ചേരി എന്നയാളുടെ പേര് എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു വിമർശനം. ഇപ്പോഴിതാ വർഷയുടെ ആരോപണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകാണ് ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്കിലൂടെയാണ് മറുപടി. പോസ്റ്റ് വായിക്കാം

ആരും സഹായിച്ചിട്ടില്ല

ആരും സഹായിച്ചിട്ടില്ല

#കക്കൂസ് #കുഴിയിൽ #നിന്നും #അത്തറ് #മണക്കൂല
ഇതിൽ എവിടെയാണ് #കൈരളി ഫിറോസ് കുന്നം പറമ്പിൽ ഭീഷണിപ്പെടുത്തി എന്ന് വർഷ പറയുന്നത്
കക്കൂസ് കുഴിയിൽ നിന്നും അത്തറ് മണക്കൂല എന്ന് ഞങ്ങൾക്കറിയാം. കണ്ണൂരിൽ നിന്നും 10000 രൂപയുമായി അമൃത ആശുപത്രിയിലെത്തിയ ഈ പെൺകുട്ടി പറഞ്ഞത് ഞാൻ ഒരു കമ്യൂണിസ്റ്റ് പാർട്ടി കുടുംബത്തിലെ അംഗമാണ്.എന്റെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടപ്പോൾ എന്റെ പാർട്ടി തിരിഞ്ഞ് നോക്കിയില്ല.നാട്ടുകാർ സഹായിച്ചില്ല
ഗവ: സംവിധാനങ്ങൾ ഏറ്റെടുത്തില്ല.

Recommended Video

cmsvideo
sajan kecheri asked for money, says varsha | Oneindia Malayalam
അങ്ങനയല്ലേ പറഞ്ഞത്

അങ്ങനയല്ലേ പറഞ്ഞത്

എന്നിട്ട് പാതിരാത്രി പൊട്ടിക്കരഞ്ഞ് വിളിച്ചപ്പോൾ സാജനും കൂട്ടരും മാത്രമേ സഹായത്തിന് ഉണ്ടായിരുന്നുള്ളു അന്ന് അവരോട് പറഞ്ഞ വാക്ക് അമ്മയുടെ ചികിത്സക്കാവശ്യമായ സംഖ്യ കഴിച്ച് ബാക്കി മുഴുവൻ മറ്റ് രോഗികൾക്ക് നൽകാം എന്നായിരുന്നില്ലേ 1കോടി 21 ലക്ഷം നിങ്ങളുടെ അക്കൗണ്ടിൽ വന്നു. ചികിത്സയ്ക്ക് വേണ്ടിയിരുന്നത്
16 ലക്ഷം രൂപ 80 ലക്ഷം നിങ്ങളുടെ ചികിത്സയ്ക്കും
വീട് വാങ്ങിയ്ക്കാനും തുടർ ജീവിത ചിലവിനും എടുത്ത് ബാക്കി മറ്റു രോഗികൾക്ക് നൽകാനല്ലേ സാജൻ പറഞ്ഞത് സാജനും,സഹീനും,PMA സലാമും,ഷാഹിദ് ചാവക്കാടും,എന്റെ അമ്മയുടെ വയറ്റിൽ ജനിക്കാതെ പോയ സഹോദരങ്ങളാന്ന് എന്ന് പറഞ്ഞതും ജനങ്ങൾ മറന്നിട്ടില്ല.

വർഷയുടെ വാക്ക് കേട്ടിട്ടല്ലേ

വർഷയുടെ വാക്ക് കേട്ടിട്ടല്ലേ

ഇപ്പോൾ സർജറി കഴിഞ്ഞ് തൊട്ടടുത്ത ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോഴല്ലേ ഇവർ മറ്റ് രോഗികൾക്ക് നൽകാം എന്ന വാക്ക് പാലിക്കാൻ തന്നോട് ആവശ്യപ്പെട്ടത് വർഷ തന്റെ വാക്ക് കേട്ടിട്ടല്ലെ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന കുറച്ച് രോഗികൾക്ക് ഇവർ വാക്ക് കൊടുത്തത്. വർഷ തന്റെ വാക്ക് കേട്ടിട്ടല്ലേ ഗുരുവായൂരിലെ ബഷീർക്കാനെ കരൾ മാറ്റി വയ്ക്കാൻ ഇവർ അമൃതയിൽ എത്തിച്ചത് എന്നിട്ടിപ്പോൾ കാര്യത്തിന്റെ അടുത്തേക്കെത്തിയപ്പോൾ പിറക്കാതെ ഈ ആങ്ങളമാരെല്ലാം വില്ലൻമമാരും തട്ടിപ്പു കാരുമായി

നന്മയുടെ കരങ്ങളെ വെട്ടിമാറ്റരുത്

നന്മയുടെ കരങ്ങളെ വെട്ടിമാറ്റരുത്

ഇപ്പോൾ നിനക്ക് സഹായിക്കാൻ പാർട്ടിക്കാരുണ്ടായി നേതാക്കൻമ്മാരുണ്ടായി പാർട്ടി ചാനലുമായി ഇനിയെന്ത് വേണം എല്ലാമായി ഇതാണ് പണം പണമുണ്ടെങ്കിൽ എല്ലാം തേടി വരും പക്ഷെ സഹായിക്കാൻ ഓടിയെത്തിയ കരങ്ങളെ വിശന്നപ്പോൾ ഭക്ഷണം വാങ്ങി തന്ന കരങ്ങളെ. നിനക്ക് ആരുമില്ല എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ ഇട്ട ഡ്രസ്സോടെ നാല് ദിവസം ആ ആശുപത്രി വരാന്തയിൽ നിനക്ക് വേണ്ടി കിടന്ന ആ നന്മയുടെ കരങ്ങളെ വെട്ടി മാറ്റരുത് ദൈവം പോലും പൊറുക്കൂല.........

സംസ്ഥാനത്ത് ഇന്ന് 700 ഉം കടന്ന് കൊവിഡ് രോഗികൾ ; രണ്ട് മരണം! 481 പേർക്ക് സമ്പർക്കത്തിലൂടെ!സംസ്ഥാനത്ത് ഇന്ന് 700 ഉം കടന്ന് കൊവിഡ് രോഗികൾ ; രണ്ട് മരണം! 481 പേർക്ക് സമ്പർക്കത്തിലൂടെ!

'ബിജെപിയുടെ മൂക്കിന് താഴെ റിസോർട്ടിൽ,ഘർവാപസിയെ കുറിച്ച് എന്തു തോന്നുന്നു?';ഒളിയമ്പുമായി കപിൽ സിബൽ'ബിജെപിയുടെ മൂക്കിന് താഴെ റിസോർട്ടിൽ,ഘർവാപസിയെ കുറിച്ച് എന്തു തോന്നുന്നു?';ഒളിയമ്പുമായി കപിൽ സിബൽ

English summary
Firoz kunnamparambil about varsha and charity fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X