• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാ ആളുകളുടേയും വേദന തലയിൽ കൊണ്ട് നടക്കുകയാണ്, പറ്റിപ്പോയതാണ്! മാപ്പുമായി ഫിറോസ് കുന്നുംപറമ്പിൽ

കോഴിക്കോട്: വിമര്‍ശനം ഉന്നയിച്ച യുവതിയെ പരസ്യമായി വേശ്യയെന്ന് വിളിച്ച് വിവാദത്തിലായതോടെ മാപ്പുമായി ഫിറോസ് കുന്നുംപറമ്പില്‍ രംഗത്ത്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പ്രഖ്യാപിത നന്മമരമായി അറിയപ്പെടുന്ന ഫിറോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

വനിതാ കമ്മീഷന്‍ ഫിറോസിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് കൊണ്ടുളള ഫിറോസിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താന്‍ നിരവധി ആളുകളുടെ വേദന തലയില്‍ കൊണ്ട് നടക്കുകയാണെന്നും ആ മാനസികാവസ്ഥയില്‍ പറഞ്ഞ് പോയതാണെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വിശദീകരിക്കുന്നു.

സോഷ്യൽ മീഡിയ ഫിറോസിനെതിരെ

സോഷ്യൽ മീഡിയ ഫിറോസിനെതിരെ

സാമ്പത്തിക സഹായം ആവശ്യമുളള രോഗികള്‍ക്ക് വേണ്ടി പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെ വളര്‍ത്തിയത് സോഷ്യല്‍ മീഡിയ ആണ്. അതേ സോഷ്യല്‍ മീഡിയ തന്നെ ഇന്ന് ഫിറോസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വിമര്‍ശിക്കുന്ന സ്ത്രീകളെ വേശ്യയെന്ന് വിളിച്ച് അടിച്ചിരുത്താന്‍ ശ്രമിച്ചതിലൂടെ ഫിറോസിന്റെ നന്മമുഖംമൂടിയാണ് അഴിഞ്ഞ് വീണതെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

ഫിറോസിനെതിരെ ജസ്ല

ഫിറോസിനെതിരെ ജസ്ല

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ പിരിച്ചെടുക്കുന്ന പണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്നു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ലെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തുന്ന ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതിനെ വിമര്‍ശിച്ച് മുന്‍ കെഎസ്യു നേതാവായ ജസ്ല മാടശ്ശേരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

'വേശ്യാവൃത്തി നടത്തുന്ന സ്ത്രീ'

'വേശ്യാവൃത്തി നടത്തുന്ന സ്ത്രീ'

അതിന് മറുപടിയായാണ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി ഫിറോസ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോയുമായി രംഗത്ത് എത്തിയത്. പേര് പറയാതെയാണ് ഫിറോസിന്റെ ആക്ഷേപം. കുടുംബത്തിന് ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി നടത്തുന്ന സ്ത്രീ എന്നാണ് ഫിറോസ് ലൈവ് വീഡിയോയില്‍ അധിക്ഷേപിച്ചത്. പ്രവാചകനെ വരെ അവഹേളിച്ച സ്ത്രീയാണെന്നും അത് കൊണ്ട് തനിക്കൊന്നും സംഭവിക്കില്ലെന്നും ഫിറോസ് പറയുകയുണ്ടായി.

cmsvideo
  Firoz Kunnamparambil Apologizes For Using Derogatory Comments | Oneindia Malayalam
   ഉയർന്നത് വൻ പ്രതിഷേധം

  ഉയർന്നത് വൻ പ്രതിഷേധം

  കണ്ടവന്റെ മുന്നിലൊക്കെ ശരീരം കാഴ്ച വെച്ച് നടക്കുന്നവരാണ് തനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നും അവരോട് തനിക്ക് പുച്ഛം മാത്രമാണ് ഉളളതെന്നും ഫിറോസ് പറഞ്ഞിരുന്നു. ഈ പ്രതികരണത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഫിറോസ് മാപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ആ നേരത്തെ മാനസികാവസ്ഥയുടെ ഭാഗമായി സംഭവിച്ച് പോയതാണ് എന്നാണ് ഫിറോസിന്റെ വിശദീകരണം.

  മനുഷ്യനാണ്, ദൈവം ഒന്നുമല്ല

  മനുഷ്യനാണ്, ദൈവം ഒന്നുമല്ല

  രണ്ട് ദിവസമായി താന്‍ പാവങ്ങളായ രോഗികള്‍ക്ക് വേണ്ടി ഓടി നടക്കുകയാണ്. അതിനിടയിലാണ് ചില ആളുകള്‍ വിളിച്ച്, തങ്ങള്‍ പണം തരുന്നില്ലേ അതുകൊണ്ട് നിങ്ങള്‍ രാഷ്ട്രീയം കളിക്കാന്‍ പാടുണ്ടോ എന്നൊക്കെ ചോദിക്കുന്നത്. തനിക്കെതിരെ അനാവശ്യമായി പല ഫേസ്ബുക്ക് പോസ്റ്റുകളും വന്നു. എത്രയായി ഇതൊക്കെ കേള്‍ക്കുന്നു. താനും ഒരു മനുഷ്യനല്ലേ, താന്‍ ദൈവം ഒന്നും അല്ല എന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.

  വിഷമം തോന്നിയെങ്കിൽ മാപ്പ്

  വിഷമം തോന്നിയെങ്കിൽ മാപ്പ്

  താന്‍ കുറെയൊക്കെ കടിച്ച് പിടിച്ച് ക്ഷമിച്ചു. ക്ഷമിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പറഞ്ഞ് പോയതാണ്. വേശ്യ എന്ന് പറഞ്ഞ വാക്ക് പിന്‍വലിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ദേഷ്യം മാറിയപ്പോള്‍ തനിക്കും അങ്ങനെ തോന്നി. ആ പ്രയോഗത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പ് പറയുകയാണ്. ചിരിച്ച് കളിച്ച് നടക്കുന്ന ആളല്ല താന്‍. രണ്ട് ദിവസമായി താന്‍ രോഗികളുടെ കൂടെയാണ്.

  തല പൊട്ടിത്തെറിക്കും

  തല പൊട്ടിത്തെറിക്കും

  എല്ലാ ആളുകളുടേയും വേദനയും ടെന്‍ഷനും തലയില്‍ കൊണ്ട് നടക്കുമ്പോള്‍ ആണ് അനാവശ്യ വിവാദങ്ങളുണ്ടാകുന്നത്. താനുമൊരു മനുഷ്യനാണ്. ഒരു തല മാത്രമേ ഉളളൂ. ഇത് പൊട്ടിത്തെറിക്കും. അത്രമാത്രം ടെന്‍ഷനും ഭ്രാന്തുമെടുത്ത് നടക്കുന്ന സാഹചര്യത്തില്‍ പലതും കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായി പോയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറയുന്നു.

  ഫേസ്ബുക്ക് ലൈവ്

  ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ

  ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!

  മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

  English summary
  Firoz Kunnamparambil apologizes for using derogatory comments used against woman in FB live
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more